COVID 19: ഇന്ന് സംസ്ഥാനത്ത് 22 മരണം, ആകെ മരിച്ചവരുടെ എണ്ണം 719

എന്തുവില കൊടുത്തും രോഗ വ്യാപനം തടയണമെന്ന് മുഖ്യമന്ത്രി (Pinarayi Vijayan)  പറഞ്ഞു.

Last Updated : Sep 29, 2020, 08:11 PM IST
  • സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 719 ആയി.
  • കൊറോണ വൈറസ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണ൦.
COVID 19: ഇന്ന് സംസ്ഥാനത്ത് 22 മരണം, ആകെ മരിച്ചവരുടെ എണ്ണം 719

Thiruvananthapuram: കൊറോണ വൈറസ് (Corona Virus) ബാധിച്ച് ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 22 മരണങ്ങള്‍. ഇതോടെ COVID 19 ബാധിച്ച് സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 719 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ALSO READ | നീതു മോള് വന്നില്ല... വ്യാജ പ്രചരണങ്ങളുടെ മുനയൊടിച്ച് അനില്‍ അക്കരെ

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രന്‍ (61), പേട്ട സ്വദേശി വിക്രമന്‍ (70), കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോന്‍ ഡാനിയല്‍ (55), പെരുമ്പുഴ സ്വദേശി മുരളീധരന്‍പിള്ള (62), അഞ്ചല്‍ സ്വദേശിനി ഐഷ ബീവി (80), കോട്ടയം നാട്ടകം സ്വദേശിനി സാറാമ്മ (75), പായിപ്പാട് സ്വദേശി കെ.കെ രാജ (53), തൃശൂര്‍ വടക്കേക്കാട് സ്വദേശി കുഞ്ഞുമോന്‍ (72), പുറനാട്ടുകര സ്വദേശി കുമാരന്‍ (78), ഒല്ലൂര്‍ സ്വദേശിനി ജയ (57), മലപ്പുറം വട്ടത്തൂര്‍ സ്വദേശി ജോയ് (64), വേങ്ങര സ്വദേശിനി ഫാത്തിമ (63), മാമ്പ്രം സ്വദേശി അബൂബക്കര്‍ (67), നന്മാണ്ട സ്വദേശി മുഹമ്മദ് (77), പാലക്കാട് കുമാരനല്ലൂര്‍ സ്വദേശി ശേഖരന്‍ (79), കമ്പ സ്വദേശി ദാസന്‍ (62), കണ്ണൂര് താന സ്വദേശി എ.കെ. കുഞ്ഞാലി (73), കാരിയാട് സ്വദേശി കുഞ്ഞാലീമ (60), പഴയങ്ങാടി സ്വദേശി കുഞ്ഞിക്കണ്ണന്‍ (65), പയ്യന്നൂര്‍ സ്വദേശി ആര്‍.വി. നാരായണന്‍ (70), ചെറുകുന്ന് സ്വദേശിനി ജമീല (66), കര്‍ണാക കൊടക് സ്വദേശി (ബിഎസ്എഫ് മുട്ടത്തറ) മജീദ് (51) എന്നിവരാണ്   COVID 19 ബാധിച്ച് മരണമടഞ്ഞത്. 

ALSO READ | വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകം, ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും Lock down, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

രോഗികളുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ധനവാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 96 % പേര്‍ക്കും രോഗം ബാധിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ വലിയ അപകടമാണെന്നും എന്തുവില കൊടുത്തും രോഗ വ്യാപനം തടയണമെന്നും മുഖ്യമന്ത്രി (Pinarayi Vijayan)  പറഞ്ഞു. കൊറോണ വൈറസ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും സര്‍ക്കാര്‍ സംവിധാനം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More Stories

Trending News