close

News WrapGet Handpicked Stories from our editors directly to your mailbox

കേരളത്തില്‍ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ത്ഥികള്‍

പത്രിക പിന്‍വലിച്ചത് 16 സ്ഥാനാര്‍ത്ഥികള്‍ ആണ്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് വയനാട്ടിലാണ്.  

Updated: Apr 9, 2019, 10:50 AM IST
കേരളത്തില്‍ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സരരംഗത്തുള്ളത്.  നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരം ഇന്നലെ അവസാനിച്ചതോടെയാണ് ചിത്രം വ്യക്തമായത്.

പത്രിക പിന്‍വലിച്ചത് 16 സ്ഥാനാര്‍ത്ഥികള്‍ ആണ്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് വയനാട്ടിലാണ്. 20 സ്ഥാനാര്‍ത്ഥികളാണ് വയനാട്ടിലുള്ളത്. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ ആലത്തൂരിലാണ് ഇവിടെ ആറു സ്ഥാനാര്‍ത്ഥികള്‍ ആണുള്ളത്. 

കാസര്‍ഗോഡ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 9. കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 13. വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 20. വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 12. കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 14. പൊന്നാനി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 12. മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 8. പാലക്കാട്‌ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 9. ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 6. തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 8, ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 13, ഏറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 13, ഇടുക്കി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 8, കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 7, ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 12, മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 10, പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 8, കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 9, ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 19, തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 17.

കേരളത്തില്‍ ഏപ്രില്‍ 23 നാണ് തിരഞ്ഞെടുപ്പ്, ഫലപ്രഖ്യാപനം മെയ് 23നും.