സംസ്ഥാനത്ത് കോവിഡ് മരണം രണ്ടായിരം കടന്നു; ഇന്ന് ജീവഹാനി സംഭവിച്ചത് 25 പേർക്ക്

4989 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 639 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6719 പേർ രോഗമുക്തരായിട്ടുണ്ട്.    

Last Updated : Nov 21, 2020, 06:52 PM IST
  • 4989 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 639 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6719 പേർ രോഗമുക്തരായിട്ടുണ്ട്.
  • ഇന്ന് സംസ്ഥാനത്ത് 25 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കോവിഡ് മരണം രണ്ടായിരം കടന്നു;  ഇന്ന് ജീവഹാനി സംഭവിച്ചത് 25 പേർക്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 5772 പേർക്കാണ്. 4989 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 639 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6719 പേർ രോഗമുക്തരായിട്ടുണ്ട്. 

ഇന്ന് സംസ്ഥാനത്ത് 25 മരണങ്ങളാണ് (Covid death) സ്ഥിരീകരിച്ചത്.  തിരുവനന്തപുരം വെള്ളായണി സ്വദേശിനി സരോജിനി, തിരുപുരം സ്വദേശി ജെറാഡ്, കരിക്കകം സ്വദേശിനി സിനു, പള്ളിത്തുറ സ്വദേശി സുബ്രഹ്മണ്യന്‍, കാഞ്ഞിരംപാറ സ്വദേശിനി നളിനി, കോട്ടക്കല്‍ സ്വദേശിനി സരോജിനി, പാച്ചല്ലൂര്‍ സ്വദേശി ശിശുപാലന്‍, കൊല്ലം വടക്കുഭാഗം സ്വദേശി നസീറത്ത്, ആലപ്പുഴ അവാളുകുന്ന് സ്വദേശി ശശിധരന്‍ പിള്ള, വിയ്യപുരം സ്വദേശി ജോണ്‍ ചാണ്ടി, ആലപ്പുഴ സ്വദേശിനി നസീമ, കായംകുളം സ്വദേശിനി തങ്കമ്മ, മുഹമ്മ സ്വദേശി സതീശന്‍, കോട്ടയം ചങ്ങനാശേരി സ്വദേശി സദാശിവന്‍, കോട്ടയം സ്വദേശി ബിജു മാത്യു, തൃശൂര്‍ നടത്തറ സ്വദേശി എം.പി. ആന്റണി, പാലക്കാട് പിറയിരി സ്വദേശി ഷാഹുല്‍ ഹമീദ് , ലക്കിടി സ്വദേശി ബാലകൃഷ്ണന്‍, പുഞ്ചപാടം സ്വദേശി കുഞ്ഞിരാമന്‍, മലപ്പുറം മഞ്ചേരി സ്വദേശി സെയ്ദാലിക്കുട്ടി, കാക്കോവ് സ്വദേശി ബഷീര്‍, കോഴിക്കോട് കുറവന്‍ തുരുത്തി സ്വദേശി അഹമ്മദ് ഹാജി, നരികുനി സ്വദേശി ടി.പി. അബ്ദുള്ളകുട്ടി, വിലുപിള്ളി സ്വദേശി മൊയ്ദു, വെസ്റ്റ് ഹില്‍ സ്വദേശി കെ. രവീന്ദ്രനാഥ് എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2022 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Also read: സംസ്ഥാനത്ത് 5772  പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 6719 പേർ 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18, 079 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 1846 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News