)
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം. 25 പേർ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറൻ നഗരമായ ക്വറ്റയിലാണ് ചാവേർ ആക്രമണം നടന്നത്. ചൊവ്വാഴ്ചയാണ് സ്ഫോടനം നടന്നത്. ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ പരിപാടിക്കിടെയാണ് സ്ഫോടനം നടത്തിയത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ജനങ്ങൾ റാലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് നൂറുകണക്കിന് ബലൂചിസ്ഥാൻ നാഷണൽ പാർട്ടി പ്രവർത്തകരാണ് ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.