സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 26; ആകെ മരണം 1969

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18, 025 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2131 പേരെയാണ്.    

Last Updated : Nov 19, 2020, 06:48 PM IST
  • സംസ്ഥാനത്ത് ഇന്ന് കൊറോണ (Covid19)സ്ഥിരീകരിച്ചത് 5722 പേർക്കാണ്. 4904 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
  • 6860 പേർ രോഗമുക്തരായിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് 26 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 26; ആകെ മരണം 1969

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 5722 പേർക്കാണ്. 4904 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6860 പേർ രോഗമുക്തരായിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് 26 മരണങ്ങളാണ് സ്ഥിരീകരിച്ചത്.  നെടുമങ്ങാട് സ്വദേശിനി ഗോമതി അമ്മാള്‍, വെങ്ങാനൂര്‍ സ്വദേശി സുരേഷ് കുമാര്‍, തൊളിക്കോട് സ്വദേശി അസ്മ ബീവി, ആലപ്പുഴ കാഞ്ഞിരത്തറ സ്വദേശി മന്ദാകിനി, കോട്ടയം ചിങ്ങവനം സ്വദേശിനി രമണി തങ്കച്ചന്‍, മേലുകാവ് സ്വദേശിനി ആലിസ് ജോണ്‍, എറണാകുളം അശോകപുരം സ്വദേശി കെ. മാധവന്‍, പെരുമറ്റം സ്വദേശി ടി.എം. യൂസഫ്, തൃശൂര്‍ കണിമംഗലം സ്വദേശി ലോനപ്പന്‍, തൃശൂര്‍ സ്വദേശിനി സാവിത്രി, ചിറ്റാട സ്വദേശി രഘുനന്ദനന്‍, അടാട്ട് സ്വദേശിനി നിഷ, മലപ്പുറം തവനൂര്‍ സ്വദേശിനി ആമിന, മഞ്ചേരി സ്വദേശി രാമസ്വാമി, തിരൂര്‍ ശേഖരന്‍, ചുങ്കത്തറ സ്വദേശി ശക്തി ദാസ് , ക്ലാരി സ്വദേശി മുസ്തഫ, പതിരംകോട് സ്വദേശി കൊപ്പു, നിലമ്പൂര്‍ സ്വദേശി സേതുമാധവന്‍, പൊന്നാനി സ്വദേശി ഹുസൈന്‍, കോഴിക്കോട് കടിയങ്ങാട് സ്വദേശിനി കല്യാണി അമ്മ, ചേളന്നൂര്‍ സ്വദേശിനി സൗമിനി, കല്ലായി സ്വദേശിനി ഫാത്തിമ, കോഴിക്കോട് സ്വദേശി കണ്ണ പണിക്കര്‍, ചേളന്നൂര്‍ സ്വദേശി അജിത് കുമാര്‍, കണ്ണൂര്‍ ചെറുതാഴം സ്വദേശി ഹക്കീം എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1969 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18, 025 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2131 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 67.017 സാമ്പിളുകളാണ് പരിശോധിച്ചത്.  

More Stories

Trending News