തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.    ഇതിൽ 220 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  2716 പേർ കൊറോണ മുക്തരായിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 38 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114  പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 61 ആരോഗ്യ പ്രവർത്തകർക്കും കൊറോണ  രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  കൊറോണ ബാധമൂലമുള്ള 11 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 337 ആയിട്ടുണ്ട്. 


Also read: ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് ഉപേക്ഷിക്കാൻ ജപ്പാനും രംഗത്ത്


ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിന്നും 590  പേർക്കും,  മലപ്പുറത്ത് 249 പേർക്കും, കോഴിക്കോട് 244 പേർക്കും, കാസർഗോഡ് 276 പേർക്കും, തൃശൂർ 169 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 131 പേർക്കും, എറണാകുളം ജില്ലകളിൽ 186 പേർക്ക് വീതവും,  പാലക്കാട് 100 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 148 പേർക്കും, കൊല്ലം 31 പേർക്കും,  കണ്ണൂർ ജില്ലയിൽ 222 പേർക്കും, ഇടുക്കിയിൽ 31 പേർക്കും, വയനാട് 31 പേർക്കുമാണ് ഇന്ന് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,120 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2523 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 14 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.  22 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 551 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.