സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവറിൽ 157 പേർ വിദേശത്തുനിന്നും വന്നവരാണ്, 38 ;പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 68 പേർക്കാണ്.  15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.    

Last Updated : Jul 7, 2020, 06:33 PM IST
സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.  ഇതാദ്യമായാണ് ഇത്രയും പേർക്ക് ഒരു ദിവസം കോറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  111 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. മുഖ്യമന്ത്രി നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

ഇന്ന് രോഗം സ്ഥിരീകരിച്ചവറിൽ 157 പേർ വിദേശത്തുനിന്നും വന്നവരാണ്, 38 ;പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 68 പേർക്കാണ്.  15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.  

Also read: കോറോണ കാലത്ത് സ്വർണ്ണക്കവർച്ചയ്ക്ക് പുതിയ തന്ത്രങ്ങൾ..!

കോറോണ രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ ആരോഗ്യപ്രവർത്തകരാണ്. മാത്രമല്ല ഒരു സിഐഎസ്എഫ് ജവാനും ഒരു ഡിഎസ്സി ജവാനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  മലപ്പുറത്ത് 63 പേർക്കും, തിരുവനന്തപുരത്ത് 54 പേർക്കും, പാലക്കാട് 29 പേർക്കും, എറണാകുളത്ത് 21 പേർക്കും, കണ്ണൂരിൽ 19 പേർക്കും,  ആലപ്പുഴയിൽ 18 പേർക്കും, കാസർഗോഡ് 13 പേർക്കും, പത്തനംതിട്ടയിൽ 12 പേർക്കും, കൊല്ലത്ത് 11 പേർക്കും, തൃശൂരിൽ 10 പേർക്കും, കോട്ടയത്ത് 3 പേർക്കും, ഇടുക്കിയിൽ ഒരാൾക്കുമാണ് ഇന്ന് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 

Also read: ശമ്പളം ചോദിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു; മുഖത്ത് 15 തയ്യൽ...!!

രോഗമുക്തി നേടിയവർ തിരുവനന്തപുരത്ത് 3 പേർക്കും, കൊല്ലത്ത് 6 പേർക്കും, പത്തനംതിട്ടയിൽ 19 പേർക്കും, ആലപ്പുഴയിൽ 4 പേർക്കും, കോട്ടയത്ത് ഒരാൾക്കും,  ഇടുക്കിയിൽ ഒരാൾക്കും, എറണാകുളത്ത് 20 പേർക്കും, തൃശൂരിൽ 6 പേർക്കും, പാലക്കാട് 23 പേർക്കും, മലപ്പുറത്ത് 10 പേർക്കും, കോഴിക്കോട് 6 പേർക്കും, വയനാട്ടിൽ 3 പേർക്കും, കണ്ണൂരിൽ 9 പേർക്കുമാണ്. 

24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 7516 സാമ്പിളുകളാണ്. സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 1,86,576 പേരാണ്.  ഇന്ന് 378 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  ഇപ്പോൾ ആശുപത്രികളിൽ ഉള്ളത് 3034 പേരാണ്.  കൂടാതെ സംസ്ഥാനത്ത് ഇന്ന് 18 ഹോട്ട്സ്പോട്ടുകൾ നിലവിൽവന്നു.  ഇപ്പോൾ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 169 ആയിട്ടുണ്ട്.   

Trending News