കേ​ര​ള​ത്തി​ല്‍ പു​തി​യ 28 അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​ക​ള്‍​

സം​സ്ഥാ​ന​ത്ത് പു​തി​യ അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​ക​ള്‍​ക്ക് അ​നു​മ​തി. 28 പോ​ക്സോ അ​തി​വേ​ഗ  സ്പെ​ഷ​ല്‍ കോ​ട​തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് കേ​ന്ദ്ര നി​യ​മ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​മാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്നതായി മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​ അ​റി​യിച്ചു.

Last Updated : Nov 30, 2019, 07:05 PM IST
  • 28 പോ​ക്സോ അ​തി​വേ​ഗ സ്പെ​ഷ​ല്‍ കോ​ട​തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് കേ​ന്ദ്ര നി​യ​മ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​മാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്നത്
  • ഇപ്പോള്‍ 2497 കേസുകള്‍ അന്വേഷണത്തിലും 9457 കേസുകള്‍ വിചാരണ ഘട്ടത്തിലുമാണ്.
കേ​ര​ള​ത്തി​ല്‍ പു​തി​യ 28 അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​ക​ള്‍​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​ക​ള്‍​ക്ക് അ​നു​മ​തി. 28 പോ​ക്സോ അ​തി​വേ​ഗ  സ്പെ​ഷ​ല്‍ കോ​ട​തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് കേ​ന്ദ്ര നി​യ​മ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​മാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്നതായി മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​ അ​റി​യിച്ചു.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് പോ​ക്സോ കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. നി​ര്‍​ഭ​യ ഫ​ണ്ടി​ല്‍ നി​ന്ന് ഒ​രു കോ​ട​തി​ക്ക് 75 ല​ക്ഷം രൂ​പ നി​ര​ക്കി​ല്‍ 60:40 അ​നു​പാ​ത​ത്തി​ല്‍ കേ​ന്ദ്ര-സം​സ്ഥാ​ന വി​ഹി​തം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഈ ​കോ​ട​തി​ക​ള്‍ ആ​രം​ഭി​ക്കു​ക. 6.3 കോ​ടി രൂ​പ ആ​ദ്യ​ഗ​ഡു​വാ​യി കേ​ന്ദ്രം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ എ​ല്ലാ ജി​ല്ല​ക​ളി​ലും പോ​ക്സോ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യും.

തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടികളാണ് അനുവദിക്കുന്നത്. ഇതോടെ എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ സാധിക്കും. ഈ പദ്ധതി അനുസരിച്ച് 57 പോക്സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ തന്നെ 2497 കേസുകള്‍ അന്വേഷണത്തിലും 9457 കേസുകള്‍ വിചാരണ ഘട്ടത്തിലുമാണ്. ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം കൂടി പോക്സോ അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.

 

More Stories

Trending News