തിരുവനന്തപുരം: ബാലരാമപുരം മുടൂർപ്പാറയിൽ മിനി ലോറിയും സ്കൂട്ടറും ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ പെരുമ്പഴുതൂർ സ്വദേശി അഖിൽ, സാമുവൽ എന്നിവരാണ് മരിച്ചത്.
Also Read: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത!
ഇവരോടൊപ്പം സഞ്ചരിച്ചിരുന്ന 19 വയസുള്ള അഭിൻ പരിക്കുകളോടെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്ന മീൻ വണ്ടിയിൽ ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്ക് ഇടിച്ചാണ് അപകടത്തിന് കാരണം. അമിത വേഗതയാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരനായ മുടവൂർ പാറ കൊറണ്ടിവിള സ്വദേശി മനോജാണ് മരിച്ചതിൽ മൂന്നാമൻ. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ട രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വീട്ടിലേക്ക് മടങ്ങും വഴി താന്നിമൂടിന് സമീപത്ത് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് മനോജ് മരിച്ചത്.
Also Read: ചിങ്ങ രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, വൃശ്ചിക രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!
സംഭവം അറിഞ്ഞെത്തിയ ബാലരാമപുരം പോലീസ് സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.