)
എറണാകുളം: വെള്ളം ചോദിച്ചെത്തി വൃദ്ധയുടെ മാല പൊട്ടിച്ച 30കാരൻ അറസ്റ്റിൽ. എറണാകുളം കാലടിയിലാണ് സംഭവം. കിടങ്ങൂർ ഗാന്ധിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന മനു (30) വാണ് അറസ്റ്റിലായത്. അങ്കമാലി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുളിയനം ഹൈസ്കൂളിന് സമീപമുള്ള വൃദ്ധയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാലയാണ് മനു പൊട്ടിച്ചു കടന്നുകളഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചയക്ക് ഒരു മണിയ്ക്കാണ് സംഭവം.
ഹെൽമറ്റ് ധരിച്ച് ശേഷം മനു ബൈക്കിൽ വീടിൻെറ മുറ്റത്ത് എത്തി വെള്ളം ചോദിക്കുകയും വെള്ളം എടുക്കാൻ തിരിഞ്ഞ സമയം വൃദ്ധയുടെ കഴുത്തിൽ കിടന്നിരുന്ന മാലപൊട്ടിച്ച് മനു കടന്നു കളയുകയായിരുന്നു. തുടർന്ന് ലഭിച്ച പരാതിയിൽ ആലുവ ഡിവൈഎസ്പി ടിആർ രാജേഷിൻ്റെ നേത്രത്വത്തിൽ പ്രത്യേകം ടീം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വില്പന നടത്തിയ കാലടിയിലെ ജ്വല്ലറിയിൽ നിന്ന് പൊട്ടിച്ച മാല കണ്ടെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.