സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു...!

ഇന്ന് രോഗം സ്ഥിരീകരിച്ചവറിൽ 117 പേർ വിദേശത്തുനിന്നും വന്നവരാണ്,  74  പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 133 പേർക്കാണ്. 149 പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്.   

Last Updated : Jul 9, 2020, 06:49 PM IST
സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു...!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു.  ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.  തുടർച്ചയായ രണ്ടാം ദിവസമാണ് രോഗബാധിതരുടെ എണ്ണം മുന്നൂറ് കടക്കുന്നത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവറിൽ 117 പേർ വിദേശത്തുനിന്നും വന്നവരാണ്,  74  പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 133 പേർക്കാണ്. 149 പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്. 

Also read: കോറോണ കാലത്ത് സ്വർണ്ണക്കവർച്ചയ്ക്ക് പുതിയ തന്ത്രങ്ങൾ..! 

രോഗം സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 95 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 55  പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 27 പേർക്കും പാലക്കാട് നിന്നുമുള്ള 50 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 22 പേർക്കും ഇടുക്കി ജില്ലയിൽ നിന്നുള്ള 20 പേർക്കും എറണാകുളം ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 11 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 10 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 8 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള 7 പേർക്കും വയനാട്, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 7 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കുമാണ്.

Also read: കൊറോണ: ക്ഷേത്രങ്ങളിലെ ബലിതർപ്പണത്തിന് സമ്പൂർണ്ണ വിലക്ക് 

നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ രൂപപ്പെടാനും സൂപ്പർ സ്പ്രെഡിലേക്ക് പോകാനുള്ള സാധ്യത സംസ്ഥാനത്ത് കൂടുകയാണ്.  ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും ഈ സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.  

നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ രൂപപ്പെടാനും സൂപ്പർ സ്പ്രെഡിലേക്ക് പോകാനുള്ള സാധ്യത സംസ്ഥാനത്ത് കൂടുകയാണ്.  ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും ഈ സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.  സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പർ സ്‌പ്രെഡിംഗ് ഉണ്ടായിരിക്കുന്നന്നത്. കൂടാതെ  ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം കോറോണ പടരാനുള്ള സാധ്യത വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്.  അതുകൊണ്ടുതന്നെ ആളുകൾ  കൂട്ടംകൂടുന്നത് അനുവദിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വായു സഞ്ചാരമുള്ള മുറികളില്‍ കഴിയുകയെന്നത് അനിവാര്യമാണെന്നും മുഖ്യൻ പറഞ്ഞു.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,502 സാമ്പിളുകൾ പരിശോധിച്ചു.  ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 6534 പേർക്കാണ്.  ഇതുവരെ നിരീക്ഷണത്തിലുള്ളത് 1,85,960 പേരാണ്.  ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 471 പേരെയാണ്.  ഇന്ന് പുതുതായി 12 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.  ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 181 ആയിട്ടുണ്ട്.  

Trending News