)
വാഗമണ്‍: ഇലക്ട്രിക്കല്‍ ചാര്‍ജിങ് സ്റ്റേഷനുള്ളിലേക്ക് വാഹനം ഇടിച്ചുകയറി 4 വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നേമം ശാന്തിവിള ശാസ്താംലെയ്നില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്നിക്ക് അധ്യാപിക ആര്യാ മോഹന്റെയും മകൻ എസ്. അയാന്‍ഷ് നാഥ് ആണ് മരിച്ചത്. അപകടത്തിൽ ആര്യക്ക് ഗുരുതരമായി പരിക്കേറ്റു.
അമ്മയുടെ മടിയിലിരുന്ന് പാലുകുടിക്കുകയായിരുന്നു നാലുവയസ്സുകാരന്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വാഗമണ്‍ വഴിക്കടവില്‍ കുരിശുമലയിലേക്ക് തിരിയുന്ന റോഡിനും ബസ് സ്റ്റാന്‍ഡിനും സമീപത്തുള്ള സ്വകാര്യ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിൽ വച്ചാണ് അപകടമുണ്ടായത്. ഇവിടെ ചാർജ് ചെയ്യാനെത്തിയ കാർ ആര്യയുടെയും മകന്റെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
അയാൻഷിന്റെ അച്ഛന് ശബരിനാഥ് അവധിക്കെത്തിയപ്പോള്‍ കുടുംബസമേതം വാഗമണിലേക്ക് യാത്രപോയതാണ് ഇവർ. കാർ ചാർജ് ചെയ്യുന്നതിനായി നിർത്തിയിട്ട സമയം കുട്ടിക്ക് പാല് നല്‍കുന്നതിനായി ആര്യ രണ്ടാമത്തെ ചാര്‍ജിങ് പോയന്റിനു സമീപത്തേക്ക് മാറിയിരിക്കുകയായിരുന്നു. ഈ സമയത്താണ് മറ്റൊരു കാർ ഇവിടേക്ക് കയറ്റുംവഴി ഇരുവരുടെയും ദേഹത്തേക്ക് ഇടിച്ചുകയറിയത്.
പരിക്കേറ്റ ആര്യയെയും മകനെയും ഉടന്‍ തന്നെ ചേര്‍പ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ വൈകീട്ട് ഏഴുമണിയോടെ കുട്ടി മരിച്ചു. ആര്യ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. എറണാകുളത്തുള്ള അഭിഭാഷകൻ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. പാലാ ബ്ലൂമിങ് ബഡ്സിലെ എല്‍കെജി വിദ്യാര്‍ഥിയാണ് അയാന്‍ഷ് നാഥ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.