)
തിരുവനന്തപുരം: കഠിനമായ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയുടെ വയറിൽ നിന്നും കണ്ടെത്തിയത് 41 റബർ ബാൻഡുകൾ. പാറശാലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഠിനമായ വയറുവേദനയെ തുടർന്ന് എത്തിയ നാല്പ്പത്തിയൊന്നുകാരിയെ സ്കാനിങ്ങിനു വിധേയയാക്കിയപ്പോഴാണ് ചെറുകുടലിൽ മുഴയും തടസ്സവും കണ്ടെത്തിയത്. തുടർന്നാണ് ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. കുടലുമായി പറ്റിച്ചേർന്ന് പന്തു പോലെയായ റബർ ബാൻഡുകൾ ഒരോന്നായാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവതി സുഖം പ്രാപിച്ചുവരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.