സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 416 പേർക്ക്...!!

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ വിദേശത്തുനിന്നും വന്നവരാണ്,  51  പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 204 പേർക്കാണ്.    

Last Updated : Jul 10, 2020, 06:30 PM IST
സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 416 പേർക്ക്...!!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു.  ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയും അധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധിതരുടെ എണ്ണം നാനൂറ് കടക്കുന്നത് ആദ്യമാണ്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ വിദേശത്തുനിന്നും വന്നവരാണ്,  51  പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  സമ്പർക്കത്തിലൂടെ കോറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് 204 പേർക്കാണ്.  112  പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്. 35 ഐടിബിപി ജീവനക്കാർ, ഒരു സിഐഎസ്എഫ്, ഒരു ബിഎസ്എഫ് ജവാനും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. 

Also read: രാജ്യത്ത് കോവിഡ് വര്‍ദ്ധിക്കുന്നു, 24 മണിക്കൂറിനിടെ 26,506 പോസിറ്റീവ് കേസുകൾ

രോഗം സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരത്ത് 129 പേർക്കും, ആലപ്പുഴയിൽ 24 പേർക്കും, കോട്ടയത്ത് 9 പേർക്കും, ഇടുക്കിയിലും എറണാകുളത്തും 4 പേർക്ക് വീതവും, തൃശൂർ 19 പേർക്കും, പാലക്കാട് 8 പേർക്കും, മലപ്പുറം 18 പേർക്കും, വയനാട് 4 പേർക്കും, കണ്ണൂരിൽ 14 പേർക്കും, കാസർഗോഡ് 3 പേർക്കുമാണ്. 

24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 11693 സാമ്പിളുകളാണ്.  നിലവിൽ നിരീക്ഷണത്തിലുള്ളത് 1,84,112 പേരാണ് ഇവരിൽ 3517 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ് ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്.  472 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  

ഇന്ന് പുതുതായി 12 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.  ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 193 ആയിട്ടുണ്ട്.  

Trending News