Covid: കേരളത്തിലൂടെ സർവീസ് നടത്തുന്ന 44 ട്രെയിനുകൾ കൂടി റദ്ദാക്കി
ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ളവയാണ് റദ്ദാക്കിയത്. മെയ് അവസാനം വരെ താൽക്കാലികമായാണ് ട്രെയിനുകൾ റദ്ദാക്കിയത്
കൊച്ചി: കേരളത്തിലൂടെ (Kerala) ഓടുന്ന 44 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ളവയാണ് റദ്ദാക്കിയത്. മെയ് അവസാനം വരെ താൽക്കാലികമായാണ് ട്രെയിനുകൾ (Train) റദ്ദാക്കിയത്. പരശുറാം, മലബാർ, മാവേലി, അമൃത തുടങ്ങിയ ചുരുക്കം ട്രെയിനുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ റദ്ദാക്കിയ ട്രെയിൻ സർവീസുകളുടെ എണ്ണം 62 ആയി.
മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, കൊച്ചുവേളി-പോർബന്തർ, കൊച്ചുവേളി-ഇൻഡോർ, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ മെമു സർവീസുകളും (Memu Service) തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പർ ഫാസ്റ്റ് (Super Fast) ട്രെയിനുകളും (Train) താൽക്കാലികമായി റദ്ദാക്കി.
ALSO READ: Lockdown: കേരളത്തിലൂടെയുള്ള 30 ട്രെയിൻ സർവീസുകൾ റെയിൽവെ റദ്ദാക്കി
അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കി. മെയ് എട്ട് മുതൽ 16 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാൻ പോലീസ് പാസ് നൽകും. തട്ടുകടകൾ തുറക്കരുത്. വാഹന റിപ്പയർ വർക്ക്‌ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാർബർ ലേലം ഒഴിവാക്കും. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.
കോവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകൾ അടുത്ത ആഴ്ച മുതൽ കൊടുത്തു തുടങ്ങും. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്തു വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ അവർ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഓക്‌സിജൻ കാര്യത്തിൽ ഓരോ മണിക്കൂറിലും വിവരം ലഭ്യമാക്കാൻ വാർ റും ഉണ്ടാകും.
ALSO READ: ലോകത്ത് കോവിഡ് ബാധിതർ 15 കോടി കടന്നു : 24 മണിക്കൂറിൽ എട്ട് ലക്ഷം പേർക്ക് രോഗ ബാധ
ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പട്ട കടകൾക്ക് വൈകിട്ട് 7.30 വരെ പ്രവർത്തിക്കാം. പരമാവധി വീടുകളിൽ സാധനമെത്തിക്കാൻ സൗകര്യം ഏർപ്പെടുത്തണം. ചരക്കുവഹനങ്ങൾ തടയില്ല, അവശ്യവസ്തുക്കളും മരുന്നും മറ്റുമെത്തിക്കാൻ ഓട്ടോ, ടാക്സി എന്നിവ ഉപയോഗിക്കാം. റെയിൽവെ, വിമാന സർവീസുകൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. മെട്രൊ സർവീസ് നിർത്തിവെച്ചു. വിമാനത്താവളത്തിലും റെയിൽവെ സ്റ്റേഷനിലും ഓട്ടോ ടാക്സി സർവീസ് ലഭിക്കും.
മരുന്നും അവശ്യ സാധനങ്ങളും വാങ്ങാൻ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. കോവിഡ് വാക്സിനേഷൻ എടുക്കാനായി സ്വന്തം വാഹനങ്ങളിൽ സഞ്ചരിക്കണം. ബാങ്കുകൾ ഇൻഷുറസ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കാം. ഐടി അനുബന്ധ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിബന്ധനകളോടെ പ്രവർത്തിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...