449 പേര്‍ക്ക് കൂടി കോവിഡ്, ആശങ്കയില്‍ സംസ്ഥാനം!!

സംസ്ഥാനത്ത്  ഇന്ന്  449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തുടര്‍ച്ചയായി ഇത് നാലാം ദിവസമാണ്  പ്രതിദിന വര്‍ദ്ധന 400 കടന്നത്‌

Last Updated : Jul 13, 2020, 06:27 PM IST
449 പേര്‍ക്ക് കൂടി കോവിഡ്, ആശങ്കയില്‍ സംസ്ഥാനം!!

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്ന്  449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തുടര്‍ച്ചയായി ഇത് നാലാം ദിവസമാണ്  പ്രതിദിന വര്‍ദ്ധന 400 കടന്നത്‌

അതേസമയം,  ഇന്ന് രോഗമുക്തി നേടിയത് 162  പേരാണ്. സമ്പര്‍ക്കം വഴി 144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  140 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.  64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. കൂടാതെ ഉറവിടം   അറിയാത്ത 18 പേരുമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്എഫ് 1,  ഇന്‍ഡോ ടിബറ്റര്‍ ബോര്‍ഡര്‍ ഫോഴ്‌സ് 77, ഫയര്‍ഫോഴ്‌സ് 4, കെഎസ്ഇ 3 ഉദ്യോഗസ്ഥര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.  പതിവ്  കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ആലപ്പുഴ  119, തിരുവനന്തപുരം 763, മലപ്പുറം 47 പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15 വയനാട് 14, കോട്ടയം 10, തൃശൂര്‍ 9, കാസര്‍കോട് 9 ഇടുക്കി 4 എന്നിങ്ങനെയാണ് രോഗം  സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. 

 

 

Trending News