മൂന്നാർ: ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം നടന്നതായി റിപ്പോർട്ട്. അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റിട്ടുണ്ട്.
Also Read: അല്ലു അർജുൻ ജയിൽ മോചിതനായി; ഇറങ്ങിയത് പിൻഗേറ്റിലൂടെ!
ബോഡിമെട്ട് - പൂപ്പാറ റോഡിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശികളായ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ഇവർ മൂന്നാർ സന്ദർശിച്ച ശേഷം മടങ്ങവെയായിരുന്നു അപകടം നടന്നത്.
Also Read: ഇന്ന് മുതൽ ഇവർക്ക് സുവർണ്ണ കാലം; ഗജകേസരി യോഗത്താൽ വമ്പൻ നേട്ടങ്ങൾ!
നിയന്ത്രണം വിട്ട കാർ നിയന്ത്രണം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. നിറയെ വെള്ളമുള്ള ഒരു കിണറിന് അടുത്തേക്കാണ് യുപി രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ ട്വന്‍റി കാർ മറിഞ്ഞത്. കിണറ്റിലേക്ക് വീണിരുന്നെങ്കിൽ ആളപമായമുണ്ടായേനേ എന്നാണ് റിപ്പോർട്ട്. കാർ വീണതിന് തൊട്ടു താഴേക്ക് വലിയ താഴ്ചയുമുണ്ടായിരുന്നു. വീണത് അൽപ്പം നീങ്ങിയിരുന്നെങ്കിൽ കൂടുതൽ താഴ്ചയിലേക്ക് കാർ മറിഞ്ഞേനെയെന്നാണ് നാട്ടുകാർ പറയുന്നത്. തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായി എന്നുവേണം പറയാൻ. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിറ്റുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.