കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ ഷോക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു. ഉസ്മാൻ മദനയുടെയും ആയിഷയുടെയും മകൻ സി മുഈനുദ്ദീൻ ആണ് മരിച്ചത്. വീടിന്റെ വരാന്തയിലെ മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
വൈകുന്നേരം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഈനുദ്ദീൻ വരാന്തയിലെ ഗ്രില്ലിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. കുട്ടിയെ ഉടൻ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോളാരിയിലെ പ്രീ പ്രൈമറി സ്കൂൾ വിദ്യാർഥിയായിരുന്നു മുഈനുദ്ദീൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









