)
തിരുവനന്തപുരം: സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു. 500 സീറ്റുകളാണ് അധികമായി അനുവദിച്ചത്. സംസ്ഥാനത്തെ 7 സ്വകാര്യ മെഡിക്കൽ കോളജുകളിലായാണ് സീറ്റ് വർധിപ്പിച്ചത്. ദേശീയ മെഡിക്കൽ കമ്മീഷൻ്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയാണ് സീറ്റുകൾ വർധിപ്പിച്ചത്.
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, മലബാർ മെഡിക്കൽ കോളേജ്, ട്രാവൻകൂർ മെഡിക്കൽ കോളേജ്, അൽ അസർ മെഡിക്കൽ കോളേജ്, എസ്യുടി, പികെ ദാസ് മെഡിക്കൽ കോളേജ്, കേരള മെഡിക്കൽ കോളേജ് എന്നീ കോളജുകളിലെ സീറ്റുകളാണ് വർധിപ്പിച്ചത്.
നേരത്തെ 100 മെഡിക്കൽ സീറ്റുകൾ അധികമായി സർക്കാർ അനുവദിച്ചിരുന്നു. ഇപ്പോൾ 500 സീറ്റുകൾ കൂടിയായതോടെ ഈ അക്കാദമിക് വർഷം സംസ്ഥാനത്തെ മെഡിക്കൽ സീറ്റുകളിൽ 600 സീറ്റുകളാണ് വർധിച്ചിരിക്കുന്നത്. അതിനാൽ 600 വിദ്യാർത്ഥികൾക്ക് കൂടി കേരളത്തിൽ എംബിബിഎസ് പഠിക്കാനാകും. ഇതോടെ സംസ്ഥാനത്തെ ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 5155 ആയി ഉയർന്നിരിക്കുകയാണ്. ഈ വർഷം എൻട്രൻസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഈ അധിക സീറ്റുകളിൽ പ്രവേശനം നേടാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.