സംസ്ഥാനത്ത് 5772 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 6719 പേർ

കൊറോണ ബാധമൂലമുള്ള 25  മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.   

Last Updated : Nov 21, 2020, 06:27 PM IST
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്.
  • സംസ്ഥാനത്ത് ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 560 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് 5772  പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 6719 പേർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 5772 പേർക്കാണ്. 4989 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 639 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6719 പേർ രോഗമുക്തരായിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 

ഇന്ന് രോഗം  (Covid19) സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 399 പേർക്കും,  മലപ്പുറത്ത്  764 പേർക്കും, കോഴിക്കോട് 710 പേർക്കും, കാസർഗോഡ് 104 പേർക്കും, തൃശൂർ 483 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 383 പേർക്കും , എറണാകുളം ജില്ലയിൽ 797 പേർക്ക് വീതവും,  പാലക്കാട് 478 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 216 പേർക്കും, കൊല്ലം 464 പേർക്കും,  കണ്ണൂർ ജില്ലയിൽ 211 പേർക്കും, കോട്ടയത്ത് 423 പേർക്കും, ഇടുക്കിയിൽ 188 പേർക്കും, വയനാട് 152 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 

Also read: അമിത് ഷാ ചെന്നൈയിൽ; രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും 

കൊറോണ ബാധമൂലമുള്ള 25  മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  എറണാകുളം 11, കണ്ണൂര്‍ 10, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 5 വീതം, പാലക്കാട്, വയനാട് 4 വീതം, തൃശൂര്‍, കോഴിക്കോട് 3 വീതം, മലപ്പുറം 2, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18, 079 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 1846 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 560 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News