തണ്ണിമത്തന്റെ മറവിൽ കടത്താൻ ശ്രമിച്ചത്... !!

സംഭവത്തിൽ ലോറി ഡ്രൈവർമാരായ വയനാട് സ്വദേശി ഹഫീസിനെയും കോഴിക്കോട് സ്വദേശി സഫ്തർ ഹാഷ്മിയേയും എക്സൈസ് അറസ്റ്റു ചെയ്തിട്ടുണ്ട്.   

Last Updated : May 21, 2020, 04:23 PM IST
തണ്ണിമത്തന്റെ മറവിൽ കടത്താൻ ശ്രമിച്ചത്... !!

മലപ്പുറം: തണ്ണിമത്തന്റെ പേരിൽ കടത്താൻ ശ്രമിച്ചത് 58 കിലോ കഞ്ചാവ്.  സംഭവം നടന്നത് നിലമ്പൂരിൽ ആണ്.  സംഭവത്തിൽ ലോറി ഡ്രൈവർമാരായ വയനാട് സ്വദേശി ഹഫീസിനെയും കോഴിക്കോട് സ്വദേശി സഫ്തർ ഹാഷ്മിയേയും എക്സൈസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 

Also read: പെൻഗ്വിനുകളുടെ കാഷ്ഠത്തിൽ ലാഫിങ് ഗ്യാസിന്റെ സാന്നിധ്യം

ഇവർ മൈസൂരിൽ നിന്നും തണ്ണിമത്തൻ കൊണ്ടുവരികയായിരുന്നു. ഡ്രൈവറുടെ ക്യാബിനുള്ളിൽ ഒരു ചാക്കിലും പിന്നെ ക്യാബിന് മുകളിൽ  ടാർപോളിൻ കൊണ്ട് മൂടിയ നിലയിൽ ഒരു ചാക്കിലുമായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.  ബോൾ രൂപത്തിലുള്ള 27 പായ്ക്കറ്റുകളിലായിരുന്നു കഞ്ചാവ് വച്ചിരുന്നത്. 

Also read: ലോക്ക്ഡൗൺ കാലത്ത് മേഘമായി വീഡിയോ .. 

നിലമ്പൂരിലേക്ക് വരുന്ന വഴി റോഡിൽ കർശന പരിശോധന ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് താമരശ്ശേരി ചുരം വഴി നിലമ്പൂരിലേക്ക് എത്തുകയായിരുന്നു.  ഇവരുടെ മൊഴിയിൽ നിന്നും കോഴിക്കോട് സ്വദേശിയാണ് ഇതിന്റെ പ്രധാന കണ്ണിയെന്നും തങ്ങൾക്ക് പ്രതിഫലമായി 30000 രൂപ ലഭിക്കുമെന്നും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇത് ആദ്യമായാണ് ജില്ലയിൽ ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്.  ഇവയ്ക്ക് ഏതാണ്ട് 30 ലക്ഷത്തോളം വില വരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.    പ്രതികളെ കോറോണ പരിശോധനകൾക്ക് ശേഷം മഞ്ചേരി കോടതിയിൽ ഹാജരാക്കിയിരുന്നു.

More Stories

Trending News