)
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി. ഇരവങ്കാട് സ്വദേശികളായ മുഹമ്മദ് അനസ്-സൗഹിദ ദമ്പതികളുടെ മകൻ സുഹാനെ (ആറ്) ശനിയാഴ്ച രാവിലെ മുതൽ കാണാതായി. രാവിലെ 11 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. സംസാരശേഷിക്ക് പ്രശ്നമുള്ള കുട്ടിയാണ് സുഹാൻ.
ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. കളിക്കിടെ കൂട്ടുകാരുമായി പിണങ്ങി സുഹാൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടി പതിവായി മുറ്റത്തിറങ്ങാറുള്ളതിനാൽ കാണാതായ വിവരം വീട്ടുകാർ വൈകിയാണ് ശ്രദ്ധിച്ചത്.
കുട്ടിയെ കാണാതായതായതായി മനസ്സിലായ ഉടൻ തന്നെ ചിറ്റൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടന്നുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. പോലീസ് നായ മണം പിടിച്ച് വീടിന് അടുത്തുള്ള കുളത്തിന് സമീപം എത്തി.
ഇതിനെ തുടർന്ന്, കുളത്തിലും പരിസരത്തും ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. കുട്ടി അധികം ദൂരേക്ക് പോകാൻ സാധ്യതയില്ലെന്നാണ് പോലീസ് കണക്കാക്കുന്നത്. വീടിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.