സംസ്ഥാനത്ത് 6477 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 3481 പേർ രോഗമുക്തർ

കൊറോണ ബാധമൂലമുള്ള 22 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 635  ആയിട്ടുണ്ട്.    

Last Updated : Sep 25, 2020, 06:29 PM IST
  • ഇതിൽ 5418 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 3481 പേർ രോഗമുക്തരായിട്ടുണ്ട്.
  • ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 198 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
  • 80 ആരോഗ്യപ്രവർത്തകർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 6477 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 3481 പേർ രോഗമുക്തർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും കൊറോണ രോഗികൾ ആറായിരം കടന്നു.  ഇന്ന് സംസ്ഥാനത്ത് കൊറോണ (Covid19) സ്ഥിരീകരിച്ചത് 6477  പേർക്കാണ്.  ഇതിൽ 5418 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  713 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  3481 പേർ രോഗമുക്തരായിട്ടുണ്ട്.  

കൊറോണ (Covid19) ബാധമൂലമുള്ള 22 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 635  ആയിട്ടുണ്ട്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ  58 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 198 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 80 ആരോഗ്യപ്രവർത്തകർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ 19, തിരുവനന്തപുരം 14, എറണാകുളം 9, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

Also read: RIP SPB: SPB അഭിനയിച്ചത് 72 സിനിമകളിൽ; ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഗായകൻ!  

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 794 പേർക്കും,  മലപ്പുറത്ത് 753 പേർക്കും, കോഴിക്കോട് 676 പേർക്കും, കാസർഗോഡ് 251 പേർക്കും, തൃശൂർ 596 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 516 പേർക്കും , എറണാകുളം ജില്ലയിൽ 619 പേർക്ക് വീതവും,  പാലക്കാട് 396 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 143 പേർക്കും, കൊല്ലം 552 പേർക്കും,  കണ്ണൂർ ജില്ലയിൽ 353 പേർക്കും, കോട്ടയത്ത് 320 പേർക്കും, ഇടുക്കിയിൽ 97 പേർക്കും, വയനാട് 65 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 411, കൊല്ലം 207, പത്തനംതിട്ട 120, ആലപ്പുഴ 218, കോട്ടയം 193, ഇടുക്കി 69, എറണാകുളം 325, തൃശൂര്‍ 252, പാലക്കാട് 223, മലപ്പുറം 588, കോഴിക്കോട് 472, വയനാട് 79, കണ്ണൂര്‍ 217, കാസര്‍ഗോഡ് 107  പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 48,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,11,331 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി

Also read: ശത്രുദോഷത്തെ അകറ്റാൻ ഈ വഴിപാടുകൾ ഉത്തമം 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,691 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 3410 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ  54,989  സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 12 പുതിയ  ഹോട്ട്സ്പോട്ടുകളാണ് (Hot Spot) ഉള്ളത്.  14 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 652 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

More Stories

Trending News