തൃശൂർ: കാട്ടാന ആക്രമണത്തിൽ 67കാരി കൊല്ലപ്പെട്ടു. മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിലാണ് സംഭവം. 67 വയസുകാരിയായ മേരിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. തമിഴ്നാട് അതിര്‍ത്തിയിലാണ് ഇവർ താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ മേരിയുടെ വീടിന് സമീപമാണ് ആക്രമണം ഉണ്ടായത്. ഷോളയാര്‍ ഡാമിന്റെ ഇടതുക്കര ഭാഗത്തായിരുന്നു മേരിയുടെ വീട്. വീടിന്‍റെ സമീപം ശബ്ദം കേട്ടപ്പോൾ അതെന്താണെന്ന് നോക്കാൻ പുറത്തിറങ്ങിയ മേരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.
മേരി സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. മേരിയുടെ ഭർത്താവും മക്കളും പ്രദേശത്തുള്ളവരും ബഹളംവച്ച് ആനയെ പിന്നീട് ഓടിക്കുകയായിരുന്നു. സമീപത്ത് നഗരസഭയുടെ വിളക്കുകൾ ഇല്ലാത്തതാണ് ഈ അപകടത്തിന് കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









