കൊറോണ വൈറസ്: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. 

Last Updated : Apr 10, 2020, 08:18 PM IST
കൊറോണ വൈറസ്: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ

കാസര്‍ഗോഡ്‌ മൂന്ന്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മലപ്പുറം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. 

കണ്ണൂരില്‍ നിന്നുള്ള രണ്ടുപേരും കാസര്‍ഗോഡ് നിന്നുള്ള മൂന്നു പേരുമുള്‍പ്പടെ അഞ്ചു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 27 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. കാസര്‍ഗോഡ് പതിനേഴ്‌, കണ്ണൂര്‍ ആറു, കോഴിക്കോട് രണ്ട്, ഏറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ ഓരോരുത്തരുടേയും പരിശോധന ഫലമാണ് നെഗറ്റീവായത്.

കേരളത്തില്‍ ഇതുവരെ രോഗവിമുക്തി നേടിയത് 124 പേരാണ്.

കാസര്‍ഗോഡ് പതിനേഴ്‌, കണ്ണൂര്‍ ആറു, കോഴിക്കോട് രണ്ട്, ഏറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ ഓരോരുത്തരുടേയും പരിശോധന ഫലമാണ് നെഗറ്റീവായത്.

കേരളത്തില്‍ ഇതുവരെ രോഗവിമുക്തി നേടിയത് 124 പേരാണ്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേരും എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 7 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരും കാസര്‍ഗോഡ് ജില്ല യില്‍ നിന്നുള്ള 24 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 8 പേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരും വയനാട് ജില്ലയില്‍ നിന്നുള്ള 2 പേരുമാണ് ഡിസ്ചാര്‍ജായത്. 

ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും. 7 വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.

കേരളത്തില്‍ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്. ആദ്യ ഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം മാര്‍ച്ച് 8 മുതലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

സംസ്ഥാനത്ത് നിലവില്‍ 1,29,751 പേരാണ് നിരീക്ഷണത്തിലുള്ളത്. 126 പേരാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 13,339 പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്കയച്ചത്. ഇതില്‍ ലഭ്യമായ 12,335 സാമ്പിള്‍ പരിശോധന ഫലമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Trending News