Transfer: വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ലിയ 7 അധ്യാപകർക്ക് സ്ഥലം മാറ്റം

Transfer: കോട്ടയം പാലാ അന്തിനാട് ഗവ. യുപി സ്കൂളിലെ അധ്യാപകർക്കാണ് കൂട്ട സ്ഥലംമാറ്റം

Written by - Zee Malayalam News Desk | Last Updated : Apr 5, 2025, 07:24 PM IST
  • പ്രധാനാധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്നാണ് നടപടി.
  • ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
Transfer: വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ലിയ 7 അധ്യാപകർക്ക് സ്ഥലം മാറ്റം

കോട്ടയം: വിദ്യാർത്ഥികൾക്ക് മുന്നിൽ കിടന്ന് അധ്യാപകരുടെ തമ്മിൽ തല്ല്. ഒടുവിൽ തമ്മിൽ തല്ലിയ 7 അധ്യാപകർക്ക് സ്ഥലംമാറ്റം. കോട്ടയം പാലാ അന്തിനാട് ഗവ. യുപി സ്കൂളിലെ അധ്യാപകർക്കാണ് കൂട്ട സ്ഥലംമാറ്റം. പ്രധാനാധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്നാണ് നടപടി. നയന പി. ജേക്കബ്, ധന്യ പി. ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി. മനുമോൾ, കെ.വി. റോസമ്മ എന്നീ അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. 

Add Zee News as a Preferred Source

അധ്യാപകർ കുട്ടികളുടെ മുന്നിൽവച്ചുതന്നെ വാക്കു തർക്കങ്ങളിൽ ഏർപ്പെടുന്നതായും വിഭാഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും കാണിച്ച് ഒട്ടേറെ പരാതികൾ ജില്ലാ വിദ്യാഭ്യാസ ഓഫിസറിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അന്വേഷണവും നടപടിയും. പ്രധാനാധ്യാപിക ഉൾപ്പെടെ ആകെ 8 അധ്യാപികമാരായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. പ്രധാനാധ്യാപികയുടെ നിർദേശങ്ങൾ വകവയ്ക്കാതെ അധ്യാപകർ തമ്മിൽ തല്ല് തുടർന്നതോടെ പ്രധാനാധ്യാപിക 2 മാസം മുൻപ് അവധിയിൽ പോയിരുന്നു. പിന്നീട് സ്കൂളിൽ അവശേഷിച്ച 7 അധ്യാപകരെയാണ് ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News