കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്: 70 ഐഡികള്‍ റദ്ദാക്കി‍!!

കേരള സര്‍വകലാശാലയിലെ 12 പരീക്ഷകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തി. കംപ്യൂട്ടര്‍ സെന്‍റര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

Sneha Aniyan | Updated: Nov 17, 2019, 01:38 PM IST
കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്: 70 ഐഡികള്‍ റദ്ദാക്കി‍!!

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ 12 പരീക്ഷകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തി. കംപ്യൂട്ടര്‍ സെന്‍റര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ചു കഴിഞ്ഞ ദിവസം കൃത്രിമം നടന്നതായും കണ്ടെത്തി. 

2017 ജൂണ്‍ ഒന്നുമുതല്‍ നടന്ന തൊഴിലധിഷ്ടിത ബിരുദ കോഴ്‌സുകളിലെ 12 പരീക്ഷകളിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. 

മാര്‍ക്ക് തിരുത്തി അധിക മോഡറേഷന്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തി ജയിച്ചത്. 

കൂടാതെ, ഒരേപരീക്ഷയില്‍ തന്നെ പലതവണ മാര്‍ക്ക് തിരുത്തിയതായും തെളിഞ്ഞിട്ടുണ്ട്.

ഇതേതുടര്‍ന്ന്, ഇഎസ് സെക്ഷനിലെ യൂസര്‍ ഐഡികള്‍ റദ്ദാക്കി. 39 ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്ന 70 യൂസര്‍ ഐഡികളാണ് റദ്ദാക്കിയത്. 

പലതവണയായി സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരുടെ യൂസര്‍ ഐഡികളും ഇതില്‍ ഉള്‍പ്പെടും. 

കംപ്യൂട്ടര്‍ സെന്‍ററാണ് ഈ ഐഡികള്‍ മാറ്റേണ്ടത്. എന്നാല്‍, ഐഡികള്‍ റദ്ദാക്കണമെന്ന് സെന്‍ററിന് സര്‍വകലാശാലയുടെ നിര്‍ദേശം ലഭിച്ചിട്ടില്ല. പകരം ഐഡികള്‍ നിര്‍മ്മിക്കണമെന്ന നിര്‍ദേശവും ലഭിച്ചു.

അനധികൃതമായി നിലനിന്ന ഈ ഐഡികളില്‍ നിന്നാണ് കൃത്രിമം നടന്നിരിക്കുന്നത്. 

ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ഉപയോഗിച്ചാണ് അധിക മോഡറേഷന്‍ നല്‍കിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 

ചട്ടപ്രകാരം സര്‍വലകലാശാല നല്‍കുന്ന മോഡറേഷന് പുറമേയാണ് അധിക മാര്‍ക്ക് നല്‍കുന്നത്. 

തോറ്റ ചില വിദ്യാര്‍ത്ഥികള്‍ സപ്ലിമെന്‍ററി പരീക്ഷക്ക് അപേക്ഷിക്കാന്‍ ചെല്ലുന്ന സമയത്ത് തങ്ങള്‍ നേരത്തെ തന്നെ ജയിച്ചതായി അറിയുകയായിരുന്നു. തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.