Wild Elephant Attack Death: വീണ്ടും കാട്ടാനക്കലി; വയനാട്ടിൽ വയോധികന് ദാരുണാന്ത്യം, പ്രതിഷേധിച്ച് നാട്ടുകാർ

കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായി. ഡിഎഫ്ഒയുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റാൻ തീരുമാനിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Apr 25, 2025, 06:30 AM IST
  • വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ മേപ്പാടി എരുമകൊല്ലി പൂളക്കുന്ന് ഉന്നതിക്ക് സമീപം തേയില തോട്ടത്തിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
  • ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അറുമുഖനെ കാട്ടാന ആക്രമിച്ചത്.
  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അറുമുഖൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
Wild Elephant Attack Death: വീണ്ടും കാട്ടാനക്കലി; വയനാട്ടിൽ വയോധികന് ദാരുണാന്ത്യം, പ്രതിഷേധിച്ച് നാട്ടുകാർ

വയനാട്: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ (71) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ മേപ്പാടി എരുമകൊല്ലി പൂളക്കുന്ന് ഉന്നതിക്ക് സമീപം തേയില തോട്ടത്തിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അറുമുഖനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അറുമുഖൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 

രാത്രി ഏറെ വൈകിയും വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബവും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഉന്നതിക്ക് സമീപത്തെ തേയിലത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. മരണവാർത്തയറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധിച്ചു. മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റാൻ അനുവദിക്കാതിരുന്ന നാട്ടുകാർ ആനയെ വെടിവെച്ച് കൊല്ലണം എന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. തുടർന്ന് സ്ഥലത്തെത്തിയ ഡിഎഫ്ഒയുമായി രാത്രി ഏറെ വൈകി നടന്ന ചർച്ചയിലാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ സമ്മതിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News