)
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കയാൽ ഒരുങ്ങിക്കഴിഞ്ഞു. ഇന്നത്തെ മത്സരത്തിൽ 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 75 വള്ളങ്ങളാണ് മത്സരിക്കുന്നത്.
മത്സരങ്ങൾ രാവിലെ 11 മണിക്ക് ആരംഭിക്കും. ആദ്യം ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് നടക്കുക. ഉച്ചയ്ക്ക് 2 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി എത്തിയില്ലെങ്കിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സിംബാബ്വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി, സിംബാബ്വെ അംബാസഡര്‍ സ്റ്റെല്ല നിക്കാമോ എന്നിവരാണ് മുഖ്യാതിഥികള്‍.
Also Read:
ചുണ്ടന്‍വള്ളങ്ങളുടെ മത്സരങ്ങള്‍ ആറു ഹീറ്റ്സുകളിലായിട്ടായിരിക്കും നടക്കുക. ആദ്യ നാലു ഹീറ്റ്സില്‍ നാലു വള്ളം, അഞ്ചാം ഹീറ്റ്സില്‍ മൂന്നു വള്ളം, ആറാമത്തെ ഹീറ്റ്സില്‍ രണ്ടു വള്ളം എന്നിങ്ങനെയാണ് മത്സരക്രമം. ഹീറ്റ്സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളമായിരിക്കും ഫൈനല്‍ പോരാട്ടത്തില്‍ പങ്കെടുക്കുക. ചെറുവള്ളങ്ങളുടെ വിഭാഗത്തിലും ഫിനിഷ് ചെയ്യുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.