Nipah: കോട്ടയ്ക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു; മൃതദേഹം സംസ്കരിക്കരുതെന്ന് ആരോ​ഗ്യ വകുപ്പ്

ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലാണ് ഇവരുണ്ടായിരുന്നത്. പരപ്പനങ്ങാടി സ്വദേശിയാണ് മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2025, 09:47 AM IST
  • മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി സമ്പർക്കമുണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്.
  • കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ഇവർ രണ്ട് പേരും ഒന്നിച്ച് ചികിത്സയിലുണ്ടായിരുന്നു.
  • ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുൾപ്പെട്ട സ്ത്രീ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
Nipah: കോട്ടയ്ക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു; മൃതദേഹം സംസ്കരിക്കരുതെന്ന് ആരോ​ഗ്യ വകുപ്പ്

മലപ്പുറം: കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന വയോധിക മരിച്ചു.  പരപ്പനങ്ങാടി സ്വദേശിയയ 74 കാരിയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി സമ്പർക്കമുണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ഇവർ രണ്ട് പേരും ഒന്നിച്ച് ചികിത്സയിലുണ്ടായിരുന്നു. ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുൾപ്പെട്ട സ്ത്രീ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഇവരുടെ സ്രവം പരിശോധിക്കും. 

Add Zee News as a Preferred Source

അതേസമയം സ്രവ പരിശോധനയുടെ ഫലം വരുന്നത് മൃതദേഹം സംസ്കരിക്കരുതെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശം. ഇവർക്ക് നേരത്തെ രോ​ഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലാണ് പരിശോധന നടത്താതിരുന്നത്. വീണ് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഇവരെ ചികിത്സക്കായി കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയും നടത്തിയിരുന്നു. ഇവിടെ വച്ചാണ് മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി സമ്പർക്കമുണ്ടായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News