കൊച്ചി: കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ എറണാകുളം ആർടിഒക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. എളമക്കര സ്വദേശി ടിഎം ജേഴ്സൺ ഭാര്യ റിയ എന്നിവർക്കെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
കോടതിയുടെ നിർദേശപ്രകാരമാണ് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തത്. വസ്ത്രവ്യാപാര സ്ഥാപനം ആരംഭിക്കാനെന്നു പറഞ്ഞ് ഇടപ്പള്ളി സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങിയ ശേഷം പാർട്ണർഷിപ്പിൽ നിന്ന് ഒഴിവാക്കിയെന്നും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
ആർടിഒയായി ജോലി ചെയ്യുന്നതിനിടെ ജേഴ്സൺ കൈക്കൂലി വാങ്ങിയ പണമാണ് ബിസിനസിൽ നിക്ഷേപിച്ചതെന്നാണ് വിജിലൻസിന്റെ നിഗമനം. സ്വകാര്യ ബസിന് പെർമിറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ഫെബ്രുവരിയിലാണ് ജേഴ്സനെ വിജിലൻസ് പിടികൂടിയത്. തുടർന്ന് ഇയാൾ സസ്പെൻഷനിലാണ്. ഇതിനിടെയാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









