മറൈൻ എൻഫോഴ്സ്മെൻറ് സംഘം നടത്തിയ തെരച്ചിലിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിൽ എട്ട് പേരെ കണ്ടെത്തി. ഒരാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മറൈൻ എൻഫോഴ്സ്മെൻറ് സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. തമിഴ്നാട് ഭാഗങ്ങളിൽ നിന്നാണ് 8 പേരെയും കണ്ടെത്തിയത്. വള്ളം അപകടത്തിൽപ്പെട്ട് മറിഞ്ഞ് അതിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവരെ കണ്ടെത്തിയത്.
ഇന്നലെ അഞ്ച് പേർ സഞ്ചരിച്ച ബോട്ടിൽ നിന്ന് കാണാതായ സെലസ്റ്റിനെയാണ് ഇനി കണ്ടെത്താനുള്ളത്. ഈ ബോട്ടിൽ ഉണ്ടായിരുന്ന മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. അതേസമയം ഇവരോടൊപ്പം അപകടത്തിൽപ്പെട്ട പുല്ലുവിള സ്വദേശി ആന്റണി തതേസിയുടെ മൃതദേഹം ഇന്നലെ തിരച്ചിലിനിടയിൽ കിട്ടിയിരുന്നു. തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളെ കൂടുതൽ വൈദ്യ സഹായം നൽകുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.