)
കണ്ണൂർ: കണ്ണൂരില്‍ രണ്ടിടങ്ങളിലായി 8 ഐസ്ക്രീം ബോംബുകളും 4 സ്റ്റീൽ ബോംബുകളും കണ്ടെത്തി. പാനൂർ മൊകേരിയിലെ തങ്ങൾപീടികയിൽ സ്കൂൾ മൈതാനത്തുനിന്നാണ് ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തിയത്. കണ്ണവം തൊടീക്കളത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് 4 സ്റ്റീൽ ബോംബുകളും കണ്ടെത്തിയത്. മൊകേരി തങ്ങൾപീടികയിലെ സഹ്റ പബ്ലിക് സ്കൂളിന്റെ ഗ്രൗണ്ടിൽ വച്ചിരുന്ന ടാർവീപ്പകൾക്കിടയിൽ നിന്നാണ് ഐസ്ക്രീം ബോംബുകളും കൂടെ ഒരു വടിവാളും കണ്ടെത്തിയത്. സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.
സമീപത്തെ റോഡിന്റെ ടാറിങ്ങ് ആരംഭിക്കനായി തൊഴിലാളികൾ വീപ്പകൾ എടുത്തപ്പോഴാണ് ബോംബ് ശ്രദ്ധയിൽപെടുന്നത്. ഐസ്ക്രീം നിറയ്ക്കുന്ന പ്ലാസ്റ്റിക് ഡപ്പികളാണ് ബോംബിനായി ഉപയോഗിച്ചിരിക്കുന്നത്. ബോംബ് സ്ക്വാഡ് എത്തി ബോംബുകളെല്ലാം പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, തൊടീക്കളത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിയ സ്ത്രീയാണ് ബക്കറ്റിൽ സൂക്ഷിച്ച നിലയില്‍ രണ്ട് സ്റ്റീൽ ബോംബുകൾ കാണുന്നത്. പിന്നീട് കണ്ണവം പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ഇതേബക്കറ്റിൽ നിന്നുതന്നെ അറക്കപ്പൊടിയിട്ടുമൂടിയ രണ്ട് സ്റ്റീൽ ബോംബുകൾകൂടി കണ്ടെത്തി. ഇത് കണ്ണവം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.