കേരളത്തില്‍ ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ; കൂടുതലറിയാം...

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. 

Last Updated : Mar 25, 2020, 07:05 PM IST
കേരളത്തില്‍ ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ; കൂടുതലറിയാം...
തിരുവനന്തപുര൦: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. 
 
പാലക്കാട്‌, പത്തനംതിട്ട-  2 പേര്‍ക്ക് വീതം, എറണാകുള൦- മൂന്ന്‌ കോഴിക്കോട്, ഇടുക്കി -ഒരാള്‍ വീതംഎന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 
 
ഇവരില്‍ നാല് പേര്‍ ദുബായില്‍ നിന്നും മറ്റുള്ളവര്‍ യുകെ ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്. ബാക്കിയുള്ള മൂന്നു പേര്‍ക്ക് നേരിട്ടുള്ള ഇടപഴകിലൂടെ ലഭിച്ചതാണ്. 
 
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 72,542 ആണ്. 76010 പേര്‍ വീടുകളിലും 532 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 122 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടാതെ, പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടികള്‍ കര്‍ശനവും ഫലപ്രദവുമാക്കുന്നതിനായി കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭാ അംഗീകരിച്ചു. 
 
ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായും പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമമാണിത്. പുതിയ നിയമപ്രകാരം അതിര്‍ത്തികള്‍ അടച്ചിടുകയും പൊതുസ്ഥലങ്ങളിലെ പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും.
 
പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിരോധിക്കാനും നിയന്ത്രിക്കാനും സര്‍ക്കാരിന് അധികാരമുണ്ടാകും. മരുന്ന് വാങ്ങുക, പ്രായമായവരുടെ ആവശ്യങ്ങള്‍ എന്നിങ്ങനെ ന്യായമായ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കില്ലെന്നും അദ്ദേഹം അറിയിച്ചു. 

Trending News