Corona Updates: സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് COVID 19, ഉറവിടമറിയാതെ 821 രോഗികള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Last Updated : Oct 11, 2020, 07:08 PM IST
  • 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 666 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Corona Updates: സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് COVID 19, ഉറവിടമറിയാതെ 821 രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ (KK Shailaja) ടീച്ചര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ALSO READ | 'നല്ല സുഖം തോന്നുന്നു'; വൈറ്റ്ഹൗസ് ബാൽക്കണിയിൽ മാസ്കില്ലാതെ ട്രംപ്

ഇന്ന് COVID 19 സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1332, എറണാകുളം 1032, കോഴിക്കോട് 1128, തൃശൂര്‍ 943, തിരുവനന്തപുരം 633, കൊല്ലം 705, പാലക്കാട് 404, ആലപ്പുഴ 615, കോട്ടയം 405, കണ്ണൂര്‍ 270, പത്തനംതിട്ട 308, കാസര്‍ഗോഡ് 222, വയനാട് 141, ഇടുക്കി 78 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് (Corona Virus) ബാധിച്ചത്. കണ്ണൂര്‍ 24, കോഴിക്കോട് 15, തിരുവനന്തപുരം 12, മലപ്പുറം 11, തൃശൂര്‍ 10, കോട്ടയം, എറണാകുളം 8 വീതം, കാസര്‍ഗോഡ് 5, കൊല്ലം 4, പത്തനംതിട്ട, വയനാട് 3 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ALSO READ | UAE കോൺസുലർ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു: സ്വപ്ന സുരേഷ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1200, കൊല്ലം 1421, പത്തനംതിട്ട 240 , ആലപ്പുഴ 729, കോട്ടയം 161, ഇടുക്കി 50, എറണാകുളം 1036, തൃശൂര്‍ 580, പാലക്കാട് 546, മലപ്പുറം 1059, കോഴിക്കോട് 954, വയനാട് 96, കണ്ണൂര്‍ 347, കാസര്‍ഗോഡ് 505 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,91,798 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,56,172 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,752 ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3658 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ALSO READ | മാനദണ്ഡം എല്ലാവർക്കും ഒരുപോലെ ബാധകമാകണം: കെ വി തോമസ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,629 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 35,94,320 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,896 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), ആര്യനാട് (2, 17, 18), കരവാരം (9), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 9), കോയിപ്രം (5, 6), കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര (4), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 6, 7), വയനാട് ജില്ലയിലെ പൊഴുതന (8), നൂല്‍പ്പുഴ (സബ് വാര്‍ഡ് 8, 10), ആലപ്പുഴ ജില്ലയിലെ മുഹമ്മ (12), കോട്ടയം ജില്ലയിലെ ടിവി പുരം (7, 8), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 11, 12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 666 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

More Stories

Trending News