ജനപ്രതിനിധികള്‍ രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്‍റെ വിധി നിര്‍ണയങ്ങളെ ബാധിക്കുമെന്ന കാര്യത്തില്‍ ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്

കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടി പി.സി ജോര്‍ജ്ജ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതി. തനിക്കെതിരെ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെയാണ് നടി മുഖ്യമന്ത്രിക്ക് കത്തെഴുത്തിയത്. പി.സി ജോര്‍ജ്ജിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.

Last Updated : Aug 15, 2017, 12:25 PM IST
ജനപ്രതിനിധികള്‍ രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്‍റെ വിധി നിര്‍ണയങ്ങളെ ബാധിക്കുമെന്ന കാര്യത്തില്‍ ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടി പി.സി ജോര്‍ജ്ജ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതി. തനിക്കെതിരെ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെയാണ് നടി മുഖ്യമന്ത്രിക്ക് കത്തെഴുത്തിയത്. പി.സി ജോര്‍ജ്ജിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.

'ഇതിനി മുന്നോട്ടു പോകാനാവില്ല' എന്നു വ്യക്തമാക്കിക്കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. പി.സി ജോര്‍ജ്ജ് നടത്തിയ പ്രസ്താവനകളെത്തുടര്‍ന്ന് രാഷ്ട്രീയ, സാമുദായിക നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള അഭിപ്രായങ്ങള്‍ പറയുകയാണ്. ജനപ്രതിനിധിയടക്കമുള്ളവര്‍ ചേര്‍ന്നു രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്‍റെ വിധി നിര്‍ണയങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

'വിമെന്‍ ഇന്‍ സിനിമ കലക്ടീവ്' എന്ന കൂട്ടായ്മയാണ് നടിയുടെ കത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ സംസാരിക്കുവാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ കഴിയുന്നുവെന്ന് നടി കത്തില്‍ ചോദിക്കുന്നുണ്ട്. പി.സി. ജോര്‍ജ്ജിനെ പോലുള്ളവര്‍ താന്‍ എന്തു ചെയ്യണമെന്നാണു കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലോ വീടിന്‍റെ പിന്നാമ്പുറങ്ങളിലോ ഒതുങ്ങണമായിരുന്നോ? അതോ സമൂഹമധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ? തുടങ്ങിയ ചോദ്യങ്ങളെല്ലാം പി.സി. ജോര്‍ജ്ജിനെതിരായുള്ള മുന വെച്ച ചോദ്യങ്ങളാണ്.

കടന്നു പോകുന്ന ഓരോ നിമിഷങ്ങളിലും അസഹനീയമായ അപമാനത്തിന്‍റെ വേദന തന്നെ വരിഞ്ഞുമുറുക്കുന്നുണ്ട് എന്ന്‍ കത്തില്‍ നടി പറയുന്നുണ്ട്. അമ്മയും സഹോദരനും ഞാനുമുള്‍പ്പെട്ട ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതല്ല എന്‍റെ ജീവിതത്തില്‍ സംഭവിച്ചത്. പക്ഷേ തകര്‍ന്നു പോകരുതെന്നും അവസാനം വരെ പിടിച്ചു നില്‍ക്കണമെന്നുള്ള അതിശക്തമായ ഒരു തോന്നലിന്‍റെ പുറത്താണ് ഞാന്‍ ദിവസങ്ങള്‍ കഴിക്കുന്നത്. ഈ സമരത്തില്‍ തോല്‍ക്കരുതെന്ന് ആഗ്രഹമുള്ളത് കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. ഞാന്‍ തോറ്റാല്‍ എന്നെപ്പോലെ ആക്രമിക്കപ്പെട്ട മറ്റനേകം സ്ത്രീകളും കൂടി തോല്‍ക്കുമെന്ന ഉത്തമ ബോധ്യമുണ്ടെന്നും കത്തില്‍ പറയുന്നു.

More Stories

Trending News