അപ്രതീക്ഷിത ചുംബനത്തില്‍ ഞെട്ടി രാഹുല്‍ ഗാന്ധി!!

വയനാട്ടിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ മണ്ടലം എംപി രാഹുല്‍ ഗാന്ധിയ്ക്ക് ഒരു അപ്രതീക്ഷിത സമ്മാനം!!

Last Updated : Aug 28, 2019, 05:18 PM IST
അപ്രതീക്ഷിത ചുംബനത്തില്‍ ഞെട്ടി രാഹുല്‍ ഗാന്ധി!!

കല്‍പ്പറ്റ: വയനാട്ടിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ മണ്ടലം എംപി രാഹുല്‍ ഗാന്ധിയ്ക്ക് ഒരു അപ്രതീക്ഷിത സമ്മാനം!!

സമ്മാനം മറ്റൊന്നുമല്ല, ചുംബനം തന്നെ. സന്ദര്‍ശനവേളയില്‍ ജനങ്ങളെ കാണുന്നതിനിടെയായിരുന്നു ഓടിയെത്തിയ ഒരു പ്രവര്‍ത്തകന്‍ രാഹുലിനെ കെട്ടിപ്പിടിച്ച്‌ ചുംബിച്ചത്!!

പ്രളയമേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെ കാര്‍ നിര്‍ത്തി കൂടിനിന്നവര്‍ക്ക് കൈകൊടുക്കുന്നതിനിടെയാണ് ഒരാള്‍ അപ്രതീക്ഷിതമായെത്തി രാഹുല്‍ഗാന്ധിയെ ചുംബിച്ചത്. കാറിലിരിക്കുകയായിരുന്ന രാഹുല്‍ഗാന്ധിക്ക് കൈ നല്‍കിയ ഇയാള്‍ പിന്നാലെ മുഖം ചേര്‍ത്തുപിടിച്ച്‌ ചുംബിക്കുകയായിരുന്നു.

സംഭവത്തിന്‍റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

മൂന്നുദിവസം നീളുന്ന സന്ദര്‍ശനത്തിനായി കഴിഞ്ഞദിവസമാണ് രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത്. ചൊവ്വാഴ്ച വയനാട്ടിലെ വിവിധ പ്രളയബാധിതമേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

 

Trending News