എ.പി. അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നും വിജയത്തെ പുകഴ്ത്തി തന്‍റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ഇട്ട കാരണത്താലാണ് കോണ്‍ഗ്രസില്‍ നിന്നും അബ്ദുള്ളക്കുട്ടിയെ പടിയിറക്കിയത്.  

Last Updated : Jun 25, 2019, 07:44 AM IST
എ.പി. അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും

ന്യൂഡല്‍ഹി: മോദി സ്തുതിയില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെത്തിയാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുക.

ഇന്നലെ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായും ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു.  എന്ന് ബിജെപിയില്‍ ചേരുമെന്നാണ് കൂടിക്കാഴ്ചയില്‍ അമിത് ഷാ തന്നോട് ചോദിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നും വിജയത്തെ പുകഴ്ത്തി തന്‍റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ഇട്ട കാരണത്താലാണ് കോണ്‍ഗ്രസില്‍ നിന്നും അബ്ദുള്ളക്കുട്ടിയെ പടിയിറക്കിയത്. 

നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു അബ്ദുള്ളക്കുട്ടി പോസ്റ്റ്‌ ഇട്ടത്.

കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ടപ്പോഴും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. എന്തായാലും അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുന്നതോടെ മഞ്ചേശ്വരത്ത് തീ പാറുമെന്ന കാര്യത്തില്‍ സംശയമില്ല. 

മഞ്ചേശ്വരത്ത് മത്സരിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടിയെ നയിക്കുക അബ്ദുള്ളക്കുട്ടിയായിരിക്കും എന്ന കാര്യം ഉറപ്പാണ്‌. 

Trending News