A Pradeep Kumar: എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറി; നിയമനം കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയ സാഹചര്യത്തിൽ

CM Pinarayi Vijayan: കെകെ രാ​ഗേഷിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ തുടർന്ന് ഒഴിവ് വന്ന തസ്തികയിലാണ് എ പ്രദീപ് കുമറിനെ നിയമിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 17, 2025, 05:14 PM IST
  • എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു
  • പ്രിസം പദ്ധതിയിലൂടെ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റിയ വ്യക്തിയാണ്
A Pradeep Kumar: എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറി; നിയമനം കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയ സാഹചര്യത്തിൽ

തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെകെ രാ​ഗേഷിനെ തിരഞ്ഞെടുത്തതിനെ തുടർന്ന് ഒഴിവ് വന്ന സാഹചര്യത്തിലാണ് എ പ്രദീപ് കുമറിനെ നിയമിച്ചത്.

Add Zee News as a Preferred Source

നിലവിൽ സിപിഎം സംസ്ഥാന സമിതി അം​ഗമാണ് എ പ്രദീപ് കുമാർ എംഎൽഎ. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയതിലൂടെ പ്രശസ്തനാണ് അദ്ദേഹം. എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.

ALSO READ: 'കേരളം കണക്ടഡ് ബൈ കെ- ഫോൺ'! ഒരു ലക്ഷം കണക്ഷനുകളിലേക്ക് ചുവടുവയ്ക്കാൻ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ്

പ്രിസം പദ്ധതിയിലൂടെ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റിയ വ്യക്തിയാണ്. സർക്കാരിന്റെ അവസാന വർഷമായതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജാ​ഗ്രതയോടെ നയിക്കാൻ രാഷ്ട്രീയപശ്ചാത്തലം ഉള്ള ഒരാൾ വരുന്നതാണ് നല്ലതെന്ന നേതാക്കളുടെ അഭിപ്രായം പരി​ഗണിച്ചാണ് എ പ്രദീപ് കുമാറിനെ നിയമിച്ചത്.

പാർട്ടി ഏൽപ്പിച്ച ദൗത്യം മികച്ച രീതിയിൽ ചെയ്യാൻ ശ്രമിക്കുമെന്ന് എ പ്രദീപ് കുമാർ പ്രതികരിച്ചു. പാർട്ടി നിയോ​ഗിച്ച ചുമതല ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരുന്നുവെന്നും എ പ്രദീപ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ശക്തമായി പ്രവർത്തിക്കുന്ന സംവിധാനം ഉണ്ട്. പാർട്ടി തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം നന്നായി ചെയ്യാൻ ശ്രമിക്കും. സർക്കാരിന്റെ മൂന്നാം ഊഴം സമൂഹം തീർച്ചപ്പെടുത്തിയ  കാര്യമാണെന്നും ഇതിനായി ശ്രമിക്കുമെന്നും പ്രദീപ് കുമാർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News