പാലായില്‍ 70%ല്‍ അധികം പോളിംഗ്!!

കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.

Sheeba George | Updated: Sep 23, 2019, 06:55 PM IST
പാലായില്‍ 70%ല്‍ അധികം പോളിംഗ്!!

പാലാ: കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.

ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 70%ല്‍ അധികം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. മണ്ഡലത്തിലെ മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ വിജയ പ്രതീക്ഷയില്‍ തന്നെ. ഉയര്‍ന്ന പോളിംഗ് ശതമാനം വിയം നേടിത്തരുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 77% ആയിരുന്നു മണ്ഡലത്തിലെ പോളിംഗ്. 

പോളിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരതന്നെ ബൂത്തുകളില്‍ ദൃശ്യമായിരുന്നു. 2 മണിയോടെ 55% ല്‍ അധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 

176 ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. ഏറ്റവും ആധുനികമായ എം 3 വോട്ടി൦ഗ് യന്ത്രങ്ങളാണ് ഇത്തവണ ഉപയോഗിച്ചത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഒരുക്കിയിരുന്നു.
പ്രശ്ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിച്ചിരുന്നു.

പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇതുവരെ പാലാക്കാര്‍ക്ക് ഒരേയൊരു എംഎല്‍എയേ ഉണ്ടായിരുന്നുള്ളൂ. സാക്ഷാല്‍ കെ.എം മാണി. അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. മാണിയ്ക്ക് ശേഷം പാലായെ ആര് നയിക്കും? പാലായുടെ പുതിയ നായകന്‍ ആരായിരിക്കും? 27 വരെ കാത്തിരിക്കാം.....