പത്തനംതിട്ട: എആര്‍ ക്യാംപിൽ തോക്ക് പരിശോധനയ്ക്കിടെ വെടിപൊട്ടി. പത്തനംതിട്ട എആർ ക്യാമ്പിൽ വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സംഭവം. തോക്ക് ലോഡ് ചെയ്ത വിവരം അറിയാതെ അതെടുത്ത എസ്ഐയുടെ കയ്യിൽ ഇരുന്നാണ് തോക്ക് പൊട്ടിയത്. എസ്ഐ തോക്ക് പരിശോധിക്കുന്നതിനിടെ തറയിലേക്ക് പിടിച്ച് ട്രിഗര്‍ വലിച്ചപ്പോഴാണ് വെടി പൊട്ടിയത്. തോക്ക് താഴേക്ക് പിടിച്ചിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി. പണം കൊണ്ടുപോകുന്നതിനു എസ്കോട്ട് പോകാനായി ഉപയോഗിക്കുന്ന തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. വെടിയുണ്ട തറയിൽ തുളച്ചുകയറി. എസ്ഐ കൃത്യമായ രീതിയിൽ പരിശോധന നടത്തിയതുകൊണ്ടാണ് അപകടം ഒഴിവായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.