കാസർകോട്: കാസർകോട് സർക്കാരി മൊയോലത്ത് ആദിവാസി പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 15 വർഷങ്ങൾക്ക് ശേഷം പ്രതിയെ പിടികൂടി. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. നേരത്തെ തന്നെ പ്രതിയെന്ന് സംശയിക്കപ്പെട്ടിരുന്ന ആളാണ് ബിജു പൗലോസ്.
ക്രൈംബ്രാഞ്ച് ഐജി പി പ്രകാശിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എസ്പി പ്രജീഷ് തോട്ടത്തിൽ, ഡിവൈഎസ്പി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2010 ജൂൺ ആറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് ടൗണിൽ ടീച്ചേഴ്സ് ട്രെയിനിങ്ങിന് എത്തിയ പെൺകുട്ടിയെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
പെൺകുട്ടിയെ ബിജു പൗലോസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. പെൺകുട്ടിയുടെ അച്ഛൻ രാമൻ 2011 ജനുവരി 19ന് ഇതുസംബന്ധിച്ച് പരാതി നൽകി. അമ്പലത്തറ പോലീസിലാണ് പരാതി നൽകിയത്. പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ല.
ALSO READ: പാലക്കാട് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. ബേക്കൽ ഡിവൈഎസ്പി സികെ സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
പ്രതിസ്ഥാനത്തുള്ള ബിജു പൗലോസ് പെൺകുട്ടിയെ കൊന്ന് പുഴയിൽ തള്ളിയെന്ന മൊഴി മാത്രമാണ് പോലീസിന് ലഭിച്ചത്. തെളിവുകളോ സാക്ഷികളെയോ കണ്ടെത്താൻ പോലീസിന് ആയില്ല. പ്രതി രാജ്യം വിട്ട് പോകാതിരിക്കാൻ അന്വേഷണ സംഘം പാസ്പോർട്ട് കസ്റ്റഡിയിൽ എടുത്തിരുന്നു.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം 2024ൽ വീണ്ടും കോടതിയെ സമീപിച്ചു. ഇതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം നടന്ന് 15 വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബവും ആദിവാസി സമൂഹവും നിരവധി പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









