Accused Arrested: കാറും ബുള്ളറ്റും ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ കത്തിച്ചത് ഭാര്യ സഹോദരിയുടെ ഭർത്താവ്; പ്രതി അറസ്റ്റിൽ

Crime News: കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിൻ്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 12, 2025, 09:05 PM IST
  • ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും ബുള്ളറ്റും സെെക്കിളും കത്തിനശിച്ചു
  • വീടിന് മുന്നിൽ പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് കാറും മറ്റ് വാഹനങ്ങളും കത്തുന്നത് കണ്ടത്
Accused Arrested: കാറും ബുള്ളറ്റും ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ കത്തിച്ചത് ഭാര്യ സഹോദരിയുടെ ഭർത്താവ്; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഇൻഫോസിസിന് സമീപം വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ. വലിയ വേളി മണക്കാട്ടിൽ പുത്തൻവീട്ടിൽ സജിത് (38) ആണ് തുമ്പ പോലീസിന്റെ പിടിയിലായത്.

Add Zee News as a Preferred Source

ബുധനാഴ്ച വെളുപ്പിനാണ് കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിൻ്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചത്. ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും ബുള്ളറ്റും സെെക്കിളും കത്തിനശിച്ചു.

വീടിന് മുന്നിൽ പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് കാറും മറ്റ് വാഹനങ്ങളും കത്തുന്നത് കണ്ടത്. സ്കൂട്ടറുകൾ പൂർണ്ണമായും കത്തിയിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരുകാർ ഉടൻ തന്നെ പുറത്തേയ്ക്ക് മാറ്റി.

കഴക്കൂട്ടം ഫയർ ഫോഴ്സിലും തുമ്പ സ്റ്റേഷനിലും വിവരമറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചപ്പോഴേയ്ക്കും ബുള്ളറ്റും സ്കൂറുകളും പൂർണ്ണമായും കാർ ഭാഗികമായും കത്തിയിരുന്നു.

വീട്ടുടമയായ രാകേഷിൻ്റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് പ്രതിയായ രാകേഷ്. കുടുംബ വഴക്കാണ് വാഹനങ്ങൾക്ക് തീയിടാൻ കാരണം. രാത്രി രണ്ടു മണിയോടെ ഇവിടെയെത്തിയ പ്രതി വാഹനങ്ങൾക്കു മീതേ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

വീട്ടുകാരിൽ നിന്നും ലഭിച്ച വിവരവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News