തിരുവനന്തപുരം: റിമാൻഡ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പ്രതിയെ വീണ്ടും പോലീസ് പിടികൂടി. വിഴിഞ്ഞത്ത് മോഷണക്കേസിൽ പിടിയിലായ താജുദിനെ കോടതിയിൽ ഹാജരാക്കിയ ശേഷം നെയ്യാറ്റിൻകര സബ് ജയിലിൽ എത്തിക്കവേയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നാട്ടുകാരും നെയ്യാറ്റിൻകര പോലീസും ചേർന്നു നടത്തിയ തിരച്ചിലിൽ പ്രതിയെ സമീപത്തെ ക്ഷേത്ര പരിസരത്തുനിന്ന് പിടികൂടി. കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നെയ്യാറ്റിൻകര സ്റ്റേഷനിലുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. താജുദീനൊപ്പം മോഷണം നടത്തിയ അനുജൻ നജുമുദ്ദീൻ, സുഹൃത്ത് ഹാഷിം എന്നിവർ റിമാൻഡിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.