Kochi : വഴി തടഞ്ഞുകൊണ്ടുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചതിന് നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവത്തിൽ (Joju George Car Vandalize Case) കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. മുൻ കൊച്ചി മേയർ ടോണി ചമ്മിണി (Tony Chamminni) ഉൾപ്പെടെയുള്ള 5 കോൺഗ്രസ് നേതാക്കൾക്കാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ആൾ ജാമ്യത്തിലും 5,000 രൂപ ബോണ്ടിന്മേലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.  ഇതിന് പുറമെ പ്രതികൾ ഓരോരുത്തരം 37,500 രൂപയും കെട്ടിവെയ്ക്കണം.


ALSO READ : Joju George | ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികൾ ഇന്ന് പോലീസിൽ കീഴടങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്


കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്. അത് 5 പേർക്കാണ് ഇന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. ടോണി ചമ്മിണിക്ക് പുറമെ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ്, ജര്‍ജസ് വി.ജേക്കബ്, ജോസഫ് മാളിയേക്കല്‍,  ഷെരീഫ് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.


ജോജുവിന്റെ ലോൻഡോ റോവർ കാറിന്റെ ചില്ല് മാറുന്നതിനും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി 6.5 ലക്ഷം രൂപ വരുമെന്നാണ് കോടതിക്ക് കൈമാറി റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ഈ അറ്റ കുറ്റപ്പണികൾക്കുള്ള 50 ശതമാനം ചിലവ് ഏറ്റെടുക്കേണ്ടി വരുമെന്ന് കോടതി നിർദേശിച്ചു. ഇതിന് വേണ്ടിയാണ് 37,500 രൂപ കെട്ടിവെയ്ക്കാൻ കോടതി പറഞ്ഞിരിക്കുന്നത്.


ALSO READ : Congress strike | ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പോലീസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം


ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കോൺ​ഗ്രസ് നടത്തിയ സമരത്തിനിടെയാണ് നടൻ ജോജു ജോർജും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനിടെ ജോജുവിന്റെ വാഹനം കോൺ​ഗ്രസ് പ്രവർത്തകർ തകർത്തു. കാറിന്റെ പുറകിലെ ചില്ലാണ് അടിച്ച് തകർത്തത്. ജോജു ജോർജ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന് കോൺ​ഗ്രസ് ആരോപിച്ചതിനെ തുടർന്ന് നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ വൈദ്യ പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.


ALSO READ : Actor Joju George Issue : ജോജു ജോർജിന്റെ കാർ അടിച്ച് തകർത്ത് സംഭവത്തിൽ അറസ്റ്റ് ഉടൻ, കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞു


കോൺ​ഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോജു ജോർജിന്റെ വാഹനം തകർത്തതും ​ഗതാ​ഗത തടസ്സം സൃഷ്ടിച്ചതുമാണ് രണ്ട് കേസുകൾ. റോഡിൽ ​ഗതാ​ഗത തടസ്സം നേരിട്ടതിനെ തുടർന്നാണ് നടൻ ജോജു ജോർജ് സമരക്കാരോട് വാക്ക് തർക്കത്തിൽ ഏർപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.