തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനുള്ള ജൂറി ചെയർമാനെ തിരഞ്ഞെടുത്തു. നടനും സംവിധായകനുമായ പ്രകാശ് രാജ് ആണ് ഇത്തവണ ജൂറി ചെയർമാൻ. രഞ്ജൻ പ്രമോദ്, ജിബു ജേക്കബ്, ഭാഗ്യലക്ഷ്മി, ഗായത്രി അശോകൻ, നിതിൻ ലൂക്കോസ്, സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് ജൂറി അംഗങ്ങൾ. സിനിമകളുടെ സ്ക്രീനിംഗ് നാളെ മുതൽ തുടങ്ങും. 128 സിനിമകളാണ് ജൂറി പരിഗണിക്കുക. രണ്ട് പ്രാഥമിക ജൂറികൾ തെരഞ്ഞെടുത്ത സിനിമകൾ അന്തിമ ജൂറിക്ക് മുന്നിലെത്തും.
പ്രാഥമിക ജൂറികളുടെ ചെയര്‍പേഴ്സണ്‍മാര്രായി തെരഞ്ഞെടുത്തിരിക്കുന്നത് രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവരെയാണ്. എം സി രാജനാരായണന്‍, സുബാല്‍ കെ ആര്‍, വിജയരാജ മല്ലിക എന്നിവരാണ് രഞ്ജന്‍ പ്രമോദ് ചെയര്‍പേഴ്സണായ പ്രാഥമിക വിധി നിര്‍ണയ സമിതിയിലുള്ളത്. ജിബു ജേക്കബ് ചെയര്‍പേഴ്സണ്‍ ആയ സമിതിയിലെ അംഗങ്ങൾ വി സി അഭിലാഷ്, രാജേഷ് കെ, ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവരാണ്.
Also Read: Pennu Case Movie: ''ഈ കേസിൽ നിങ്ങളും പെടും''; 'പെണ്ണ് കേസ്' പോസ്റ്റർ ശ്രദ്ധ നേടുന്നു
മധു ഇറവങ്കരയാണ് രചനാ വിഭാഗം ജൂറിയുടെ ചെയര്‍പേഴ്സണ്‍. എ ചന്ദ്രശേഖര്‍, ഡോ. വിനീത വിജയന്‍ എന്നിവരാണ് ഈ ജൂറിയിലെ അംഗങ്ങള്‍. ഒപ്പം ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പ്രാഥമിക, അന്തിമ വിധി നിര്‍ണ്ണയ സമിതികളിലും രചനാ വിഭാഗം ജൂറിയിലും മെമ്പര്‍ സെക്രട്ടറി ആയിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









