)
തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള നടൻ ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഷൈനിന്റെ പരിക്ക് ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും സന്ദർശനത്തിന് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. താരത്തിന്റെ കൈയ്ക്കാണ് ശസ്ത്രക്രിയ വേണ്ടത്. ഷൈനിന്റെ പിതാവ് ചാക്കോ മരിച്ച വിവരം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം പിതാവ് ചാക്കോയുടെ മൃതദേഹം ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. തൃശൂര്‍ മുണ്ടൂര്‍ കര്‍മല മാതാവിന് പള്ളിയിൽ തിങ്കളാഴ്ച രാവിലെ 10.30 ന് ചാക്കോയുടെ സംസ്കാരം നടക്കും. ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ മുണ്ടൂരിലെ വസതിയിൽ പൊതുദർശനമുണ്ടാകും.
ഇന്നലെ, ജൂൺ 6 രാവിലെ ആറ് മണിയോടെയാണ് ധർമ്മപുരി കൊമ്പനഹള്ളിയിൽ വെച്ച് ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തെറ്റായ ദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഷൈനിന്റെ പിതാവ് ചാക്കോ മരിക്കുകയും ഷൈനും അമ്മയ്ക്കും സഹോദരനും ഡ്രൈവർക്കും പരിക്കേൽക്കുകയും ചെയ്തു. ബെംഗളൂരുവിൽ ഷൈനിന്റെ ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
അപകടത്തിന് പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പിതാവ് ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നിരുന്നത്. കാറിന്റെ പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു ഷെെൻ. സഹോദരൻ മുൻപിലുമാണ് ഇരുന്നിരുന്നത്. അപകടത്തിൽ ഷെെനിന്റെ തോളെല്ലിനാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്റെയും ഡ്രെെവറുടെയും പരിക്ക് ഗുരുതരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.