കൊച്ചി: നടി വിന്‍സി അലോഷ്യസ് പരാമര്‍ശിച്ച ലഹരി ഉപയോഗിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് വെളിപ്പെട്ടതിന് തൊട്ടുപിറകെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത്. കൊച്ചി നഗരത്തില്‍ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടി. ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം മറ്റ് പലരും ഉണ്ടായിരുന്നു.
ബുധനാഴ്ച രാത്രി ആയിരുന്നു കൊച്ചി നഗരത്തിലെ ഹോട്ടലില്‍ ഡാന്‍സാഫ് പരിശോധനയ്‌ക്കെത്തിയത്. രാത്രി 11 മണിയോടെയാണ് ഉദ്യോഗസ്ഥര്‍ എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്ന 314-ാം നമ്പര്‍ മുറിയിലേക്ക് കടന്നത്. പോലീസ് വാതില്‍ തുറന്ന ഉടന്‍ ഷൈനും സംഘവും ജനല്‍ വഴി പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു എന്നാണ് വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് എത്തിയിട്ടുണ്ട്.
സിനിമ സെറ്റില്‍ വച്ച് ഒരു മുന്‍നിര നടന്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. പിന്നീട്, ഇത് ഷൈന്‍ ടോം ചാക്കോ ആണെന്ന് കാണിച്ച് താരസംഘടനയ്ക്കും ഫിലിം ചേംബറിനും നടി പരാതി നല്‍കി. ഈ പരാതി പുറത്ത് വന്നതിന് പിറകെയാണ് ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്ന ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്.
ലഹരി കേസില്‍ ഇതാദ്യമായല്ല ഷൈം ടോം ചാക്കോ ആരോപണ വിധേയനാകുന്നത്. 2015 ല്‍ കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വച്ച് കൊക്കെയ്‌നുമായി ഷൈന്‍ ടോം ചാക്കോ പിടിയിലായിരുന്നു. ഈ കേസ് പിന്നീട് എവിടേയും എത്തിയില്ല. പിന്നീട് സിനിമയില്‍ ഷൈന്‍ സജീവമായി തിരിച്ചെത്തുകയും ചെയ്തു. ഇതിനിടെ ഒളിഞ്ഞും തെളിഞ്ഞും പലതവണ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണങ്ങള്‍ പലരും ഉയര്‍ത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈന്‍ ടോം ചാക്കോയുടെ പേര് പരാമര്‍ശിക്കപ്പെട്ടു.
എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ പരിശോധന നടക്കുമ്പോള്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു എന്നാണ് വിവരം. ഇവര്‍ ആരൊക്കെ ആണെന്ന് വ്യക്തമല്ല. പോലീസ് പരിശോധനയില്‍ മുറിയില്‍ നിന്ന് ലഹരി വസ്തുക്കള്‍ ഒന്നും ലഭിച്ചിട്ടില്ല.
എന്തായാലും വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് താരസംഘടനയായ എഎംഎംഎ. ഇക്കാര്യം സംഘടന ഭാരവാഹിയായ ജയര്‍ ചേര്‍ത്തല വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.