Actor Shine Tom Chacko: വിദഗ്ധ ചികിത്സയ്ക്കായി നടൻ ഷൈൻ ടോം ചാക്കോയെ തൃശൂരിലെത്തിച്ചു

Actor Shine Tom Chacko Accident Updates: ഇന്നലെ വെളുപ്പിനെ ധർമ്മപുരി കൊമ്പനഹള്ളിയിൽ വെച്ചായിരുന്നു ഷൈനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2025, 08:10 AM IST
  • ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോം ചാക്കോ ധര്‍മ്മപുരി ആശുപത്രിയിലാണ്‌ ചികിത്സ തേടിയിരുന്നത്
Actor Shine Tom Chacko: വിദഗ്ധ ചികിത്സയ്ക്കായി നടൻ ഷൈൻ ടോം ചാക്കോയെ തൃശൂരിലെത്തിച്ചു

തൃശൂർ: വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ  എത്തിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോം ചാക്കോ ധര്‍മ്മപുരി ആശുപത്രിയിലാണ്‌ ചികിത്സ തേയിരുന്നത്. 

Add Zee News as a Preferred Source

Also Read: വൻ തീപിടുത്തം; പിഎംജിയിലെ ടിവിഎസ് ഷോറൂം കത്തിനശിച്ചു

ഷൈനിന്റെ മാതാവിനെയും സഹോദരനെയും ഉടന്‍ ഇവിടേക്ക് കൊണ്ടു വരുമെന്നാണ് റിപ്പോർട്ട്. പിതാവ് ചാക്കോയുടെ മൃതദേഹവും തൃശൂരിലെത്തിച്ചെന്നും റിപ്പോർട്ടുണ്ട്. അതിനുശേഷം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. വിദേശത്തുളള മക്കള്‍ എത്തിയശേഷമായിരിക്കും സംസ്‌കാരം സംബന്ധിച്ച തീരുമാനമെടുക്കുന്നത്.

Also Read: കർക്കടക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

ഇന്നലെ വെളുപ്പിനെ ധർമ്മപുരി കൊമ്പനഹള്ളിയിൽ വെച്ചായിരുന്നു ഷൈനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. തെറ്റായ ദിശയിൽ വന്ന ലോറിയിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തലേ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് ഷൈനും കുടുംബവും കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരുവിൽ ഷെെനിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു യാത്ര. അപകടത്തിൽ ഷൈനിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.  ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News