)
ബെംഗളൂരു: വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയുടെ നില തൃപ്തികരമെന്ന് റിപ്പോർട്ട്. അപകടത്തിൽ ഷൈൻ ടോമിന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു.
Also Read: ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു
ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ താരം ധർമ്മപുരി മെഡിക്കൽ കോളേജിലാണ്. അപകടത്തിൽ കാറിലുണ്ടായിരുന്ന ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. അപകടം നടക്കുമ്പോൾ ഷൈൻ പിൻ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഷൈനിനെ കൂടാതെ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകളൊന്നും ഗുരുതരമല്ല.
ഷൈനിന്റെ ചികിത്സയ്ക്കായി എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്. തമിഴ്നാട്ടിലെ സേലത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടം നടന്നയുടൻ തന്നെ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷൈനിന്റെ പിതാവിനെ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.